KeralaNEWS

ഇലക്ട്രിക് വാഹന ഷോറൂമില്‍ തീപിടിത്തം; മുറിക്കുള്ളില്‍ കുടുങ്ങിയ ജീവനക്കാരി വെന്തുമരിച്ചു

ബെംഗളൂരു: രാജ്കുമാര്‍ റോഡ് നവരംഗ് ജംക്ഷനിലെ ഇലക്ട്രിക് വാഹന ഷോറൂമിന് തീപിടിച്ച് ജീവനക്കാരി വെന്തുമരിച്ചു. ഒക്കാലിപുരം സ്വദേശിനിയും ഷോറൂമിലെ അക്കൗണ്ടന്റുമായ എ. പ്രിയ (26) ആണ് മരിച്ചത്. തീപിടിത്തത്തില്‍ 45 ഇരുചക്ര വാഹനങ്ങള്‍ കത്തിനശിച്ചു.

ചൊവ്വാഴ്ച വൈകിട്ട് വൈദ്യുതി ഷോര്‍ട്ട് സര്‍കീറ്റിനെ തുടര്‍ന്നാണ് തീപടര്‍ന്നതെന്നാണ് പൊലീസ് പ്രാഥമിക നിഗമനം. അഗ്‌നിരക്ഷാസേനയെത്തിയാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി വൈകിയും തീകെടുത്തല്‍ തുടര്‍ന്നു.

Signature-ad

തീപിടിത്തമുണ്ടായപ്പോള്‍ ഷോറൂമില്‍ ആറു ജീവനക്കാരാണുണ്ടായിരുന്നത്. ഈ സമയം പ്രിയ കാഷ്യര്‍ റൂമിലായിരുന്നു. കനത്ത പുകയും തീയും കാരണം പ്രിയക്ക് പുറത്തിറങ്ങാന്‍ സാധിച്ചില്ല. ഇവിടെയുണ്ടായിരുന്ന മറ്റു മൂന്നു പേര്‍ക്ക് ശ്വാസതടസ്സം നേരിട്ടു. സംഭവശേഷം ഷോറൂം ഉടമ ഒളിവില്‍ പോയെന്നാണ് വിവരം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Back to top button
error: