പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്ക് എത്തിയ പോലീസുകാര്‍ താമസിക്കുന്ന ബാരക്കില്‍ എലിശല്യം. ഇവിടെ ഉറങ്ങുകയായിരുന്ന ഏഴ് പോലീസുകാരെ കഴിഞ്ഞദിവസം എലി കടിച്ചു. ഇവര്‍ സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. അതിനുമുമ്പും രണ്ടുപേര്‍ക്ക് എലിയുടെ കടിയേറ്റിരുന്നു. ചുണ്ടെലിയാണ് എല്ലാവരേയും കടിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
അതേസമയം, ശബരിമല ദര്‍ശനം സുഗമമമാക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനുമായി ദര്‍ശന വഴി മാറ്റുന്ന കാര്യവും ബൈലി പാലം വഴി പുതിയ പാത ഒരുക്കുന്നതടക്കമുള്ള മാറ്റങ്ങള്‍ പരിഗണിച്ച് ദേവസ്വം ബോര്‍ഡ്. പതിനെട്ടാം പടികയറിവരുന്ന തീര്‍ത്ഥാടകര്‍ ക്യു കോപ്ലക്‌സില്‍ കാത്ത് നില്‍ക്കാതെ നേരിട്ട് സോപാന ദര്‍ശനം നടത്താനുള്ള സൗകര്യം ഒരുക്കുന്ന കാര്യമാണ് ദേവസ്വം ബോര്‍ഡ് പ്രധാനമായും ആലോചിക്കുന്നത്.
നേരിട്ടുള്ള ദര്‍ശനം ലക്ഷ്യം വെച്ച് സ്ഥാപിച്ച ബെയ്‌ലി പാലത്തിന്റെ നിര്‍മ്മാണ കുടിശിക സൈന്യത്തിന് നല്‍കിയതോടെയാണ് പുതിയ നീക്കം.
വേണ്ടത്ര ധാരണയില്ലാതെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ലക്ഷങ്ങള്‍ ചെലവിച്ച് നിര്‍മിച്ച ബെയ്‌ലി പാലം ഇപ്പോള്‍ തുരുമ്പിച്ച് കിടക്കുകയാണ്. ഇത് നവീകരിച്ച് ഉപയോഗപ്പെടുത്താനാണ് ആലോചിക്കുന്നത്.അയപ്പനെ തൊഴുത് മളിപ്പുറം വഴി പുറത്തേക്കിറങ്ങുന്ന തീര്‍ത്ഥാകരെ വീണ്ടും നടപ്പന്തിലേക്ക് പോകാതെ ചന്ദ്രാനന്‍ റോഡിലെത്തിക്കാനാണ് 13 വര്‍ഷം മുമ്പ് ബെയ്‌ലി പാലം നിര്‍മിച്ചത്.