KeralaNEWS

മമ്മൂട്ടിയും മോഹൻലാലും ഒപ്പം കുഞ്ചാക്കോ ബോബനും: മഹേഷ് നാരായണൻ്റെ  മൾട്ടിസ്റ്റാർ ചിത്രം ശ്രീലങ്കയിൽ ഷൂട്ടിംഗ് തുടങ്ങി

    സോഷ്യൽമീഡിയയിൽ തിളങ്ങി  നിൽക്കുകയാണ് മലയാളത്തിൻ്റെ അഭിമാനങ്ങളായ മമ്മൂട്ടിയും മോഹൻലാലും. നീണ്ട ഇടവേളയ്ക്കു ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഇന്നലെ ശ്രീലങ്കയിൽ തുടങ്ങി. ഈ സിനിമയിൽ പ്രധാന വേഷത്തിൽ കുഞ്ചാക്കോ ബോബനും എത്തുന്നുണ്ട്. മാലിക് എന്ന സിനിമയ്ക്കു ശേഷം മഹേഷ് നാരായണനാണ് ഈ മൾട്ടി സ്റ്റാർ ചിത്രം സംവിധാനം ചെയ്യുന്നത്. കൊച്ചിയിൽ നിന്ന് ഭാര്യ സുൽഫത്തിനൊപ്പം മമ്മൂട്ടി ഇന്നലെ കൊളംബോയിൽ വിമാനമിറങ്ങി. മോഹൻലാൽ രണ്ട് ദിവസം മുമ്പേ എത്തി. ഇരുവരും താമസിക്കുന്നതും ഒരേ ഹോട്ടലിൽ

മലയാള സിനിമയിലെ സൂപ്പർതാരങ്ങൾ കൊളംബോയിൽ സംഗമിക്കുമ്പോൾ 11 വർഷത്തിനു ശേഷം ഇരുവരുമൊന്നിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനു തുടക്കമാവുകയാണ്. മമ്മൂട്ടിയും മോഹൻലാലും നായകവേഷത്തിൽ എത്തിയ ഒടുവിലത്തെ ചിത്രം 2008 ൽ റിലീസ് ചെയ്ത ട്വന്റി 20 ആയിരുന്നു. പിന്നീട് 2013 ൽ ‘കടൽ കടന്നൊരു മാത്തുക്കുട്ടി’യിലും ഇരുവരും ഒരുമിച്ചെത്തി.

Signature-ad

ശ്രീലങ്ക, യുകെ, അസർബൈജാൻ, ദുബായ്, ഡൽഹി, ഹൈദരാബാദ്, വിശാഖപട്ടണം എന്നിങ്ങനെ വിശാലമാണ് പുതിയ ചിത്രത്തിന്റെ ഷെഡ്യൂൾ.

ഇതുമായി ബന്ധപ്പെട്ട് 3 താരങ്ങളെയും ഉൾപ്പെടുത്തി കുഞ്ചാക്കോബോബൻ തൻ്റെ സോഷ്യൽമീഡിയയിലൂടെ പങ്കിട്ട ഫോട്ടോ ഇപ്പോൾ വൈറലാണ്. ഏറെ കഴിയും മുമ്പ് മമ്മൂട്ടിയും അദ്ദേഹത്തിൻ്റെ ഫെയ്സ്ബുക്ക് പേജിലൂടെ താരങ്ങളുടെ ചിത്രങ്ങൾ പുറത്തുവിട്ടു. മോഹൻലാലിൻ്റെ തോളിൽ കയ്യിട്ട് നിൽക്കുന്ന മമ്മൂട്ടിയെയും ഇരുവർക്കും ഒപ്പമുള്ള ചിത്രം പകർത്തുന്ന കുഞ്ചാക്കോ ബോബനെയുമാണ് ഫോട്ടോയിൽ കാണാൻ കഴിയുന്നത്. മമ്മൂട്ടി പങ്കുവെച്ച ചിത്രത്തിന് ആശംസകകളുമായി എത്തിയത് പതിനായിരങ്ങളാണ്

Back to top button
error: