LocalNEWS

ബിസിഎം ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: സംഘാടകസമിതി രൂപീകരിച്ചു

കരിങ്കുന്നം: കോട്ടയം അതിരൂപതതല ബിഷപ്പ് അലക്‌സാണ്ടര്‍ ചൂളപ്പറമ്പില്‍ മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റേയും വടംവലി മത്സരത്തിന്റേയും സംഘാടക സമിതിക്കു രൂപമായി. സ്‌കൂള്‍ മാനേജര്‍ ഫാ. ജയിംസ് വടക്കേകണ്ടങ്കരി അധ്യക്ഷത വഹിച്ച യോഗത്തില്‍ വിവിധ കമ്മറ്റികള്‍ക്കു രൂപം നല്‍കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ തോമസ്, പിടിഎ പ്രസിഡന്റ് ജോസ് കളരിക്കല്‍, പ്രിന്‍സിപ്പല്‍ ഒ.എ. അബ്രഹാം, ഹെഡ്മാസ്റ്റര്‍ ബിനുമോന്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു.

കരിങ്കുന്നംഎസ്‌ഐ: സദാശിവന്‍ എം, പിടിഎ പ്രസിഡന്റ് മേരി ജെന്‍സി, പൗരപ്രമുഖര്‍, ജനപ്രതിനിധികള്‍, അധ്യാപക- രക്ഷകര്‍തൃസമിതി പ്രതിനിധികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 2025 ജനുവരി എട്ടു മുതല്‍ 12 വരെ കരിങ്കുന്നം സെന്റ് അഗസ്റ്റീന്‍സ് സ്‌കൂളില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ കോട്ടയം അതിരൂപതയിലെ എല്ലാ സ്‌കൂളുകളെയും പ്രതിനിധീകരിച്ചുടീമുകള്‍ പങ്കെടുക്കും.

Signature-ad

 

Back to top button
error: