KeralaNEWS

ഇത്തരം ഒരു സന്ദേശമോ പേയ്‌മെന്റ് ലിങ്കോ നിങ്ങളുടെ മൊബൈലില്‍ വരില്ല; പുതിയ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ്

തിരുവനന്തപുരം: ട്രാഫിക് നിയംമലംഘനം നടത്തിയിട്ടുണ്ടെന്ന പേരില്‍ പിഴയടയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള വ്യാജസന്ദേശങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്. ഇത്തരം ഒരു സന്ദേശമോ പേയ്മെന്റ് ലിങ്കോ നിങ്ങളുടെ മൊബൈലില്‍ വരുകയില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഒരു നിമിഷം നമ്മെ പരിഭ്രാന്തരാക്കാന്‍ ഇത്തരം മെസേജുകള്‍ക്കാവും. നമ്മുടെ ആ ഒരു നിമിഷത്തെ പരിഭ്രാന്തി മുതലെടുക്കും വിധം മനഃശാസ്ത്രപരമായി സെറ്റ് ചെയ്തിട്ടുള്ളവയാകും ഒട്ടുമിക്ക വ്യാജസന്ദേശങ്ങളും. മോട്ടോര്‍ വാഹനവകുപ്പിന്റെ പോര്‍ട്ടല്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ പോര്‍ട്ടല്‍ echallan.parivahan.gov.in ആണ്. മെസ്സേജുകള്‍ പരിവാഹന്‍ പോര്‍ട്ടലില്‍ നിന്നും നിങ്ങളുടെ രജിസ്റ്റേഡ് മൊബൈല്‍ നമ്പരിലേക്ക് മാത്രമേ വാഹന നമ്പര്‍ സഹിതം നിയമലംഘന അറിയിപ്പുകള്‍ വരികയുള്ളു. ഒരു പേയ്‌മെന്റ് ലിങ്ക് .apk ആപ്പ് നിങ്ങളുടെ whatsapp ലേയ്ക്ക് അയയ്ക്കുന്ന സംവിധാനം MoRTH (Ministry of Road Transports & Highways) ന് ഇല്ല. ഇത്തരം message കള്‍ ഓപ്പണ്‍ ചെയ്യാതിരിക്കുക Screenshot എടുത്ത് ഓഫീസുമായി ബന്ധപ്പെട്ട് ഇതിന്റെ സാധുത ഉറപ്പാക്കുക. വ്യാജമെങ്കില്‍ ഉടന്‍ delete ചെയ്യണമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: