MovieNEWS

100 കോടിയുടെ സന്തോഷം; ലക്കി ഭാസ്‌ക്കര്‍ സ്‌പെഷ്യല്‍ ട്രെയ്‌ലര്‍ പുറത്ത്

തെന്നിന്ത്യന്‍ സൂപ്പര്‍ താരം ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ലക്കി ഭാസ്‌കര്‍ തീയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്. വെങ്കി അറ്റ്ലൂരിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമ തെലുങ്കിലും മലയാളത്തിലും മാത്രമല്ല തമിഴിലും മികച്ച പ്രതികരണങ്ങളാണ് നേടുന്നത്.

ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ നിര്‍മാതാകള്‍ ‘100 കോടി മെഗാ ബ്ലോക്ക് ബസ്റ്റര്‍ വിജയം’ ട്രെയ്‌ലര്‍ പങ്കുവെച്ചാണ് സന്തോഷം അറിയിച്ചത്. കേരളത്തിലും ഗള്‍ഫിലും ചിത്രം വിതരണം ചെയ്തത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ്. സിനിമ ഇതിനകം തമിഴ്നാട്ടില്‍ നിന്ന് 10 കോടിയിലധികം രൂപ നേടിയതായാണ് ട്വിറ്റര്‍ ഫോറങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 12 ദിവസങ്ങള്‍ കൊണ്ടാണ് സിനിമ തമിഴ്നാട്ടില്‍ ഇത്രയും തുക നേടിയത്.

Signature-ad

ലക്കി ഭാസ്‌കര്‍ എന്ന പിരീഡ് ഡ്രാമ ത്രില്ലര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റര്‍ടൈന്‍മെന്റ്‌സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ്. മീനാക്ഷി ചൗധരി ആണ് ചിത്രത്തില്‍ നായിക. ദേശീയ അവാര്‍ഡ് ജേതാവായ സംഗീത സംവിധായകന്‍ ജി വി പ്രകാശ് കുമാറാണ് ലക്കി ഭാസ്‌കറിന് സംഗീതം പകര്‍ന്നിരിക്കുന്നത്. 1980-1990 കാലഘട്ടത്തിലെ കഥയാണ് ‘ലക്കി ഭാസ്‌കര്‍’ പറയുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌കര്‍ കുമാര്‍ ആയിട്ടാണ് ദുല്‍ഖര്‍ എത്തുന്നത്.

Back to top button
error: