CrimeNEWS

ഡീസല്‍ ഊറ്റി മോഷ്ടിച്ച് ലോറി ഉപേക്ഷിച്ച കേസ്; ഒരാള്‍ക്കൂടി അറസ്റ്റില്‍

തൃശൂര്‍: 30,000 രൂപയുടെ ഡീസല്‍ ഊറ്റി മോഷ്ടിച്ച് ലോറി ഉപേക്ഷിച്ച കേസില്‍ ഒരാളെക്കൂടി ചേര്‍പ്പ് പോലീസ് അറസ്റ്റ് ചെയ്തു. കാളിയാറോഡ് കളപ്പാറ പങ്ങാരപിള്ളി കരിമ്പടിച്ചില്‍ എല്‍ദോ(29)യാണ് അറസ്റ്റിലായത്. ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ലോറിയില്‍നിന്ന് ഡീസല്‍ മോഷ്ടിച്ചതിന് ഡ്രൈവര്‍ തിരുവനന്തപുരം വാമനപുരം പാറപ്പുറത്ത് പുത്തന്‍വീട് ശ്രീശാന്തി(40)നെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ജൂണ്‍ 24-ന് ചെറുശ്ശേരിയിലെ സിമന്റ് വിതരണക്കമ്പനിയുടെ ഓഫീസില്‍നിന്ന് തമിഴ്നാട് ശങ്കിരിയിലെ സിമന്റ് ഫാക്ടറിയിലേക്ക് കൊണ്ടുപോയ നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍നിന്നാണ് പാലക്കാട് ഭാഗത്തുവെച്ച് എല്‍ദോയുടെ സഹായത്തോടെ ഡീസല്‍ ഊറ്റി മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു.

Signature-ad

ചുവന്നമണ്ണിനടുത്തുള്ള ലോഡ്ജില്‍ മുറിയെടുത്ത പ്രതികള്‍ ആസൂത്രണം ചെയ്താണ് മോഷണം നടത്തിയത്. പോലീസ് പിന്തുടരുന്നത് മനസ്സിലാക്കി ഗുജറാത്തിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെ എല്‍ദോയെ മൂവാറ്റുപുഴയില്‍നിന്നാണ് പോലീസ് പിടികൂടിയത്.

Back to top button
error: