KeralaNEWS

ജോലിക്ക് പോകുന്നതിനിടെ വാഹനാപകടം: കുവൈറ്റില്‍ മലയാളി ഹോം നേഴ്‌സ് മരിച്ചു

കൊല്ലം: കുവൈറ്റില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. കൈതക്കോട് വേലംപൊയ്ക മിഥുന്‍ ഭവനത്തില്‍ ജയകുമാരി (51) ആണ് മരിച്ചത്. കുവൈറ്റില്‍ ഹോം നേഴ്‌സായി ജോലി നോക്കുകയായിരുന്നു. ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്.

രാവിലെ പതിനൊന്നരയോടെ കുവൈത്തിലെ ഫര്‍വാനിയയില്‍ വച്ചാണ് അപകടമുണ്ടായത്. ജയകുമാരി യാത്ര ചെയ്തിരുന്ന ടാക്‌സി മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് വിവരം. കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈത്ത് അബ്ബാസിയ നിര്‍വാഹക സമിതിയംഗമായ ജയകുമാരി കുവൈത്തില്‍ തന്നെ ജോലി ചെയ്യുന്ന സഹോദരിയോടൊപ്പം ആയിരുന്നു താമസം.

Signature-ad

കുറച്ചു മാസങ്ങള്‍ക്ക് മുന്‍പാണ് മകന്റെ ചരമ വാര്‍ഷികത്തിന് നാട്ടില്‍ വന്നിട്ട് തിരിച്ചുപോയത്. ഭര്‍ത്താവ് : പരേതനായ ബാബു. മക്കള്‍: പരേതനായ മിഥുന്‍, മീദു. മരുമകന്‍ രാഹുല്‍.

 

Back to top button
error: