LIFELife Style

”വാത്സല്യം നിറഞ്ഞ വിളികളില്ല… അന്ന് ഞാന്‍ കേള്‍ക്കേണ്ടി വന്നതെല്ലാം ചീത്ത വാക്കുകള്‍, ആ സംഭവം ജീവിതം തകര്‍ത്തു”

റ്റവും കൂടുതല്‍ ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയില്‍ മാത്രമല്ല തെന്നിന്ത്യയിലെ വിവിധ ഭാഷകളില്‍ ആരംഭിച്ചപ്പോഴും ബിഗ് ബോസിന് മികച്ച സ്വീകാര്യത ലഭിച്ചു. തമിഴില്‍ ബിഗ് ബോസ് വലിയ വിജയമായശേഷമാണ് മലയാളത്തിലും ആരംഭിച്ചത്. തമിഴില്‍ അടുത്തിടെയാണ് ബിഗ് ബോസ് സീസണ്‍ എട്ട് ആരംഭിച്ചത്. കഴിഞ്ഞ സീസണ്‍ വരെ നടന്‍ കമല്‍ഹാസനായിരുന്നു ഷോയുടെ അവതാരകന്‍. എന്നാല്‍ ഈ സീസണ്‍ മുതല്‍ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് അവതാരകന്‍.

സിനിമ തിരക്കുകള്‍ കാരണമാണ് ബിഗ് ബോസ് അവതാരക സ്ഥാനത്ത് നിന്നും കമല്‍ഹാസന്‍ മാറിയത്. നേരത്തെയും റിയാലിറ്റി ഷോ ഹോസ്റ്റ് ചെയ്ത് പരിചയമുള്ള വ്യക്തിയാണ് വിജയ് സേതുപതി. മാസ്റ്റര്‍ ഷെഫ് തമിഴിന്റെ അവതാരകനായിരുന്നു അദ്ദേഹം. മത്സരാര്‍ത്ഥികളില്‍ ഏറെയും യുവതി യുവാക്കളാണ്.

Signature-ad

അതിലൊരാള്‍ മലയാളത്തില്‍ നിരവധി സീരിയലുകള്‍ ചെയ്ത് ശ്രദ്ധനേടിയ യുവതാരം അന്‍ഷിത അക്ബര്‍ഷായാണ്. മലയാളത്തില്‍ കബനി, കൂടെവിടെ സീരിയലുകളാണ് അന്‍ഷിതയ്ക്ക് ആരാധകരെ നേടി കൊടുത്തത്. തമിഴില്‍ ചെല്ലമ്മ സീരിയലില്‍ നായികയായശേഷമാണ് തമിഴ് ഓഡിയന്‍സിനേയും അന്‍ഷിതയ്ക്ക് ആരാധകരായി ലഭിച്ചത്. നിരവധി ആരാധകരെ സ്വന്തമാക്കിയ താരം സീരിയല്‍ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും യുട്യൂബില്‍ പങ്കുവെയ്ക്കാറുമുണ്ട്.

തമിഴില്‍ കുക്ക് വിത്ത് കോമളി എന്ന കുക്കിങ് ഷോയിലും അന്‍ഷിത ഭാഗമായിരുന്നു. ബിഗ് ബോസില്‍ എത്തി കഴിഞ്ഞാല്‍ മത്സരാര്‍ത്ഥികള്‍ അവരുടെ ഇതുവരെയുള്ള ജീവിത കഥ പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ അന്‍ഷിതയും തന്റെ ജീവിത കഥ ഹൗസ്മേറ്റിസിനോട് പങ്കുവെച്ചു.

നിറ കണ്ണുകളോടെയാണ് തന്റെ കുട്ടിക്കാലത്ത് അടക്കം ഉണ്ടായ ദുരനുഭവങ്ങള്‍ വരെ നടി പങ്കിട്ടത്. വരാനിരിക്കുന്ന പുതിയ എപ്പിസോഡിലാണ് അന്‍ഷിത മനസ് തുറന്നത്. ഇതിന്റെ പ്രമോ വീഡിയോ വിജയ് ടെലിവിഷന്‍ പുറത്ത് വിട്ടത് വൈറലാണ്. അന്‍ഷിത പ്രമോ വീഡിയോയില്‍ പറഞ്ഞത് ഇങ്ങനെയാണ്… ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ തന്നെ എന്റെ അച്ഛനും അമ്മയും സെപ്പറേറ്റായി.

അതിനുശേഷം കുറേക്കാലം ഞാന്‍ ബോര്‍ഡിങ് പോലുള്ള ഒരിടത്താണ് വളര്‍ന്നത്. ആ പ്രായത്തില്‍ ചെല്ലം, തങ്കം പോലുള്ള വാത്സല്യം നിറഞ്ഞ വാക്കുകളാകും എല്ലാവരും കേള്‍ക്കേണ്ടത്. എന്നാല്‍ അതൊന്നും ഞാന്‍ കേട്ടിട്ടില്ല. എനിക്കവിടെ കേള്‍ക്കേണ്ടി വന്നതെല്ലാം ചീത്ത വാക്കുകളാണ്. ഞാന്‍ ഇവിടെ വരെ എത്തിയത് എന്നെ പിന്നില്‍ നിന്നാരെങ്കിലും സപ്പോര്‍ട്ട് ചെയ്തതുകൊണ്ടല്ല. വളരെ അധികം കഷ്ടപ്പെട്ട് തന്നെയാണ് എത്തിയത്.

അതിനെല്ലാം ശേഷം എന്റെ ജീവിതത്തെ പൂര്‍ണമായും തകര്‍ത്ത ആ സംഭവം ഉണ്ടായി. സോഷ്യല്‍ മീഡിയ… അവര്‍ എന്റെ ജീവിതം എഴുതാന്‍ തുടങ്ങി. എന്താണെന്നോ ഏതാണെന്നോ ഒന്നും അന്വേഷിക്കാതെ… എന്ന് അന്‍ഷിത പറയുന്നിടത്താണ് പ്രമോ അവസാനിക്കുന്നത്. അന്‍ഷിത എന്ന മത്സാര്‍ത്ഥിക്ക് നല്ല പിന്തുണ ബിഗ് ബോസ് തമിഴ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നുണ്ട്. ഇരുപത്തിയേഴുകാരിയായ അന്‍ഷിത ഇപ്പോള്‍ അമ്മയ്ക്കൊപ്പമാണ് താമസം.

ചെല്ലമ്മ സീരിയലിലെ അന്‍ഷിതയുടെ നായകന്‍ അര്‍ണവുമായുള്ള നടിയുടെ സൗഹൃദം ഒരിടയ്ക്ക് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ തന്റെ ഉറ്റ സുഹൃത്തെന്നാണ് അര്‍ണവിനെ അന്‍ഷിത വിശേഷിപ്പിക്കാറുള്ളത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: