CrimeNEWS

കോഴിക്കോട് വീട്ടമ്മയുടെ മരണം കൊലപാതകം; മരുമകന്‍ പിടിയില്‍

കോഴിക്കോട്: പന്തീരാങ്കാവില്‍ തമിഴ്നാട് സ്വദേശിയായ വീട്ടമ്മയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. തിരുവണ്ണൂര്‍ സ്വദേശി കെ പി അസ്മബീയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ ഇന്നലെയാണ് കണ്ടെത്തിയത്. സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് മഹമൂദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

അസ്മാബിയെ മരുമകന്‍ മുഖത്തു തലയണ അമര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം അസ്മാബിയുടെ പക്കലുണ്ടായിരുന്ന സ്വര്‍ണം കവര്‍ന്നു. ഈ സ്വര്‍ണം കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

Signature-ad

കൊലപാതകത്തിനുശേഷം ട്രെയിന്‍ മാര്‍ഗം രക്ഷപ്പെടുന്നതിനിടെയാണ് മഹമൂദിനെ പൊലീസ് പിടികൂടുന്നത്. പാലക്കാട് നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മകള്‍ക്കും മരുമകനുമൊപ്പം കഴിഞ്ഞ നാല് വര്‍ഷമായി അസ്മാബി പയ്യടിമീത്തലാണ് താമസിക്കുന്നത്. ഇന്നലെ ജോലിക്ക് പോയ മകള്‍ തിരിച്ചെത്തിയപ്പോഴാണ് അമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Back to top button
error: