കാസര്‍ഗോഡ്: തുണി ഉണക്കാനിടുമ്പോള്‍ വൈദ്യുതിലൈനില്‍ തട്ടി ഷോക്കേറ്റ് പെണ്‍കുട്ടി മരിച്ചു. പെര്‍ള ഇഡിയടുക്കയിലെ ബി.ആര്. ഫാത്തിമ (16) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ മാതാവ് ഔവ്വാബിക്കും ഷേക്കേറ്റു.
പിതാവ്: ഇസ്മയില്‍. സഹോദരങ്ങള്‍: മുഹമ്മദ് ഇഷാക്ക്, മുഹമ്മദ് ഷാനിദ്, മുഹമ്മദ് ആഷിഫ്, ഇബ്രാഹിം ഖലീല്‍. സംഭവത്തില്‍ ബദിയഡുക്ക പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. കബറടക്കം നടത്തി.
അതേസമയം, മലപ്പുറം പരപ്പനങ്ങാടിയില്‍ വീട്ടിലെ ഫ്രിഡ്ജില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. പരേതനായ പാലത്തിങ്ങല്‍ വലിയപീടിയേക്കല്‍ മൂസക്കുട്ടിയുടെ മകന് ഹബീബ് റഹ്മാനാണ്(49) കഴിഞ്ഞ ദിവസം മരിച്ചത്. നിലത്തുവീണ് കിടക്കുകയായിരുന്ന ഹബീബിനെ ഉടന്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.