മലയാളത്തിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് സിനിമകളില്‍ ഒന്നാണ് ഫഹദ് ഫാസില്‍ നായകനായ ആവേശം. സിനിമയുടെ തെലുങ്ക് റീമേക്ക് സംബന്ധിച്ച വാര്‍ത്തകള്‍ ഏതാനും നാളുകള്‍ക്ക് മുമ്പ് ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ തെലുങ്കിലെ സൂപ്പര്‍താരമായ രവി തേജയുടെ നിര്‍മാണ കമ്പനി സിനിമയുടെ റീമേക്ക് അവകാശം സ്വന്തമാക്കിയതായാണ് ഗ്രേപ്പ് വൈനിനെ ഉദ്ധരിച്ച് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നന്ദമുരി ബാലകൃഷ്ണ സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹമായിരിക്കില്ല, മറിച്ച് രവി തേജ തന്നെ സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ആവേശം തെലുങ്ക് റീമേക്ക് ഉടന്‍ ആരംഭിക്കുമെന്നും സൂചനകളുണ്ട്.
ജിത്തു മാധവനായിരുന്നു മലയാളത്തില്‍ ചിത്രം ഒരുക്കിയത്. സുഷിന് ശ്യാമാണ് ആവേശത്തിന്റെ സംഗീതം നിര്‍വഹിച്ചത്. ഫഹദിന് പുറമെ ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന് ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ഛായാഗ്രാഹണം സമീര്‍ താഹിറാണ്. മെയ് 9നാണ് ആവേശം ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിച്ചത്.