NEWSPravasi

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ‘ ലോട്ടറിയടിച്ചത്’ പ്രവാസി മലയാളിക്ക്; പ്രിന്‍സിന് കിട്ടുക 46 കോടി രൂപ

അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിയെ തേടിയെത്തിയത് 46 കോടി രൂപ (20 ദശലക്ഷം ദിര്‍ഹം). ഇന്നലെയായിരുന്നു നറുക്കെടുപ്പ് നടന്നത്. പ്രിന്‍സ് സെബാസ്റ്റ്യന്‍ കോലശ്ശേരി എന്നയാള്‍ക്കാണ് സമ്മാനം ലഭിച്ചത്. ഷാര്‍ജയില്‍ ഭാര്യയ്ക്കൊപ്പമാണ് പ്രിന്‍സ് താമസിക്കുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രിന്‍സ് ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്. ഇപ്പോഴാണ് ഭാഗ്യദേവത കടാക്ഷിച്ചതെന്ന് മാത്രം. എഞ്ചിനിയറായ പ്രിന്‍സ് കഴിഞ്ഞ എട്ടുവര്‍ഷമായി യു എ ഇയിലാണ് താമസിക്കുന്നത്. ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ സമ്മാനമടിച്ച സന്തോഷത്തിലാണ് പ്രിന്‍സും കുടുംബവും.

Signature-ad

സമ്മാനം ലഭിച്ച വിവരം സുഹൃത്തുക്കളില്‍ നിന്നാണ് പ്രിന്‍സ് അറിഞ്ഞത്. എന്നാല്‍ വിശ്വസിച്ചില്ല. ഷോ അവതാരകരായ റിച്ചാര്‍ഡില്‍ നിന്നും ബ്രാച്ചയില്‍ നിന്നും ഫോണ്‍ കോള്‍ ലഭിച്ചതോടെയാണ് സുഹൃത്തുക്കള്‍ പറഞ്ഞത് സത്യമാണെന്ന് തിരിച്ചറിഞ്ഞത്. വിവരമറിഞ്ഞതും സന്തോഷം കൊണ്ട് വാക്കുകള്‍ കിട്ടാത്ത അവസ്ഥയിലായി പ്രിന്‍സ്.

കുട്ടികളുടെ ആവശ്യങ്ങള്‍ക്കായും ഇന്ത്യയിലെ തന്റെ കുടുംബത്തെ പിന്തുണയ്ക്കുന്നതിനും വേണ്ടി കിട്ടുന്ന പണത്തിന്റെ ഒരു ഭാഗം മാറ്റിവയ്ക്കുമെന്ന് പ്രിന്‍സ് വ്യക്തമാക്കി. ‘197281’ എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനമടിച്ചത്. തന്റെ പത്ത് സഹപ്രവര്‍ത്തകരുമായും സമ്മാനത്തുക പങ്കിടുമെന്ന് പ്രിന്‍സ് പറയുന്നു.

Back to top button
error: