CrimeNEWS

വൈക്കത്ത് ഭാര്യയേയും ഭാര്യാമാതാവിനേയും വെട്ടിക്കൊന്നു, യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

   വൈക്കം മറവൻതുരുത്തിൽ ഭാര്യയെയും ഭാര്യയുടെ അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് പൊലീസിൽ കീഴടങ്ങി. ഒതേനാപുരം നിതീഷാണ് ഇരട്ട കൊലപാതകത്തിനു ശേഷം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

മറവന്തുരുത്ത് സ്വദേശികളായ ഗീത (58) മകൾ ശിവപ്രിയ (30 ) എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണം. ഇന്നലെ (തിങ്കൾ) വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം. ശക്തമായ മഴ ഉണ്ടായിരുന്ന സമയത്തായിരുന്ന കൊലപാതകം നടന്നതെന്നാണ് സമീപവാസികള്‍ പറയുന്നു.

Signature-ad

സംഭവ സമയത്ത്  നിധീഷിൻ്റെയും ശിവപ്രിയയുടെയും 4 വയസുള്ള മകളും വീട്ടിൽ ഉണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം നിധീഷ് കുട്ടിയെ സ്വന്തം വീട്ടിൽ കൊണ്ടുവിട്ടു. പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മറവൻതുരുത്തിലെ ശിവപ്രിയയുടെ വീട്ടിൽ വച്ചാണ് സംഭവം.

നീതിഷിന്റെ ശരീരത്തിലെ പരിക്കുകള്‍ കണ്ട് വീട്ടുകാര്‍ തിരക്കിയപ്പോഴാണ് നിതീഷ് കൊലപാതകവിവരം അവരെ അറിയിച്ചതും സ്റ്റേഷനില്‍ എത്തി കീഴടങ്ങിയതും. ജില്ലാ പൊലീസ് മേധാവി ഉള്‍പ്പടെ സ്ഥലത്തെത്തി. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന്  മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് വൈക്കം പൊലീസ് പറഞ്ഞു.

Back to top button
error: