CrimeNEWS

മയക്കുമരുന്നിന് അടിമയായ മകനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി; പിതാവ് അറസ്റ്റില്‍

ഭോപ്പാല്‍: ഗ്വാളിയോറില്‍ മയക്കുമരിന്നിന് അടിമയായ മകനെ വാടകക്കൊലയാളികളെ വച്ച് കൊലപ്പെടുത്തിയ കേസില്‍ പിതാവ് അറസ്റ്റിലായി. രണ്ടംഗ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചാണ് പിതാവ് ഹസന്‍ ഖാന്‍ 28കാരനായ മകനെ കൊലപ്പെടുത്തിയത്. ഗ്വാളിയോര്‍ കന്റോണ്‍മെന്റ് പൊലീസ് ഹസന്‍ ഖാനെ അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു ഹസന്റെ മകനായ ഇര്‍ഫാന്‍ ഖാന്‍.

മയക്കുമരുന്നിനും ചൂതാട്ടത്തിനും അടിമയായിരുന്ന ഇര്‍ഫാന്റെ ദുശ്ശീലങ്ങള്‍ കാരണം കുടുംബവുമായുള്ള ബന്ധം നല്ലരീതിയിലല്ലായിരുന്നു. ഇത് നിരന്തരമായ സംഘര്‍ഷങ്ങള്‍ക്ക് കാരണമായിരുന്നു. ഇതാണ് ഹസന്‍ ഖാനെ കുറ്റകൃത്യ്തതിന് പ്രേരിപ്പിച്ചത്. അര്‍ജുന്‍ എന്ന ഷറഫത്ത് ഖാന്‍, ഭീം സിംഗ് പരിഹാര്‍ എന്നിവര്‍ക്കാണ് 50,000 രൂപയ്ക്ക് കൊല്ലാനായി ക്വട്ടേഷന്‍ പിതാവ് നല്‍കിയത്.

Signature-ad

21-ന് ബദ്നാപുര – അക്ബര്‍പുര്‍ കുന്നിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഇര്‍ഫാനെ ഹസന്‍ കൊണ്ടുചെന്നു. അവിടെ വെച്ചാണ് കൊലയാളികള്‍ ഇര്‍ഫാനെ വെടിവെച്ചു കൊന്നത്. തലയിലേക്കും നെഞ്ചിലേക്കും ഒന്നിലധികം തവണ വെടിയുതിര്‍ത്തു. ഗ്വാളിയോര്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു.

നിരവധി പേരെ ചോദ്യംചെയ്തെങ്കിലും പൊലീസിന് ആദ്യം കൊലയാളികള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഹസന്‍ ഖാന്റെ മൊഴിയിലെ പൊരുത്തക്കേടുകള്‍ പൊലീസ് ശ്രദ്ധിച്ചതോടെയാണ് സത്യം പുറത്തറിയുന്നത്. കൊല നടത്തിയ അര്‍ജുനും ഭീം സിംഗ് പരിഹാറും ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.

Back to top button
error: