IndiaNEWS

അനധികൃത ഇരുമ്പു കടത്തു കേസ്: കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയ്ലിന് 7 വര്‍ഷം തടവ്

ബംഗളൂരു: അനധികൃത ഇരുമ്പു കടത്തു കേസില്‍ കര്‍ണാടക കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയ്ലിന് 7 വര്‍ഷം തടവും 15 കോടി രൂപ പിഴയും ശിക്ഷ വിധിച്ചു. വിധി മേല്‍ക്കോടതി സ്റ്റേ ചെയ്തില്ലെങ്കില്‍ എംഎല്‍എ സ്ഥാനം സതീഷ് കൃഷ്ണ സെയ്ലിന് നഷ്ടമാകും. സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തതിനുശേഷം സതീഷ് കൃഷ്ണ സെയ്ല്‍ അറസ്റ്റിലായിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷത്തോളം സെയ്ല്‍ ജയിലായിരുന്നു. പിന്നീട് ജാമ്യം തേടി പുറത്തിറങ്ങി. എന്നാല്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സിബിഐ കഴിഞ്ഞ ദിവസം വീണ്ടും അറസ്റ്റ് ചെയ്തു.

സതീഷ് കൃഷ്ണ സെയില്‍, തുറമുഖ വകുപ്പ് ഡപ്യൂട്ടി കണ്‍സര്‍വേറ്റര്‍ മഹേഷ് ജെ. ബിലിയെ, ഖനിയുടമ ചേതന്‍ ഷാ തുടങ്ങി ഏഴു പേര്‍ കുറ്റക്കാരാണെന്ന് ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക കോടതിയാണു വിധിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ഇളവു വേണമെന്നും എംഎല്‍എ കോടതിയില്‍ വാദിച്ചിരുന്നു.

Signature-ad

2010ലാണ് ബെലിക്കേരി ഇരുമ്പയിര് കുംഭകോണം പുറത്തു വരുന്നത്. കര്‍ണാടകയിലെ ബെല്ലാരിയടക്കമുള്ള ഖനനമേഖലയിലെ വനഭൂമിയില്‍ നിന്ന് കുഴിച്ചെടുത്ത ഇരുമ്പയിര് വനംവകുപ്പ് പിടിച്ചെടുത്തതോടെയാണ് സംഭവം പുറത്താകുന്നത്. ഷിരൂരിലെ ഗംഗാവലി പുഴയില്‍ മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ സതീഷ് സജീവമായിരുന്നു.

Back to top button
error: