CrimeNEWS

സാമൂഹിക മാധ്യമത്തിലൂടെ 23 കാരിയെ ‘വളച്ചു’ കെട്ടി; വിവാഹം കഴിച്ചുവെന്ന് വിശ്വസിപ്പിച്ച് പീഡനം; പിടിയിലായ പോലീസുകാരന് തടവ് ശിക്ഷ

മലപ്പുറം: തന്നെ വിവാഹം കഴിച്ചത് ആള്‍മാറാട്ടം നടത്തിയാണെന്ന് യുവതി മനസ്സിലാക്കിയത് പലതവണ നടന്ന പീഡനങ്ങള്‍ക്ക് ശേഷം. സംഭവത്തില്‍ പിടിയിലായ പോലീസുകാരന് തടവ് ശിക്ഷ. കൊല്ലം ചവറ തെക്കുംഭാഗം പുല്ലേഴത്ത് വീട്ടില്‍ സുഭാഷിനെയാണ് (38) മഞ്ചേരി ഫാസ്റ്റ് ട്രാക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ച പോലീസുകാരന് 11 വര്‍ഷം തടവിനും 25,000 രൂപ പിഴയടക്കാനുമാണ് ജഡി എസ്. രശ്മി ശിക്ഷിച്ചത്. ബലാത്സംഗത്തിന് 10 വര്‍ഷം കഠിന തടവും 25, 000 രൂപ പിഴയുമാണ് ശിക്ഷ. കൂടാതെ ആള്‍മാറാട്ടം നടത്തി വഞ്ചിച്ചതിന് ഒരു വര്‍ഷത്തെ കഠിന തടവും അനുഭവിക്കണം.

കൊല്ലം എ.ആര്‍ ക്യാംപിലെ പോലീസുകാരനും വിവാഹിതനുമായ പ്രതി സാമൂഹിക മാധ്യമത്തിലൂടെയാണ് യുവതിയുമായി പരിചയത്തിലാവുന്നത്. ദേവനാരായണന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ പ്രതി പാണ്ടിക്കാട് സ്വദേശിനിയായ 23കാരിയുമായി പ്രണയം നടിക്കുകയായിരുന്നു.

Signature-ad

ശേഷം പ്രതി, യുവതിയെ മഞ്ചേരിയിലെ ക്ഷേത്രത്തില്‍ കൊണ്ടുപോയി യുവതിയുടെ താലികെട്ടി വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ചു. പിന്നീട് 2015 സെപ്റ്റംബറില്‍ യുവതിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

പാണ്ടിക്കാട് പോലീസിലാണ് യുവതി പരാതി നല്‍കിയതെങ്കിലും സംഭവം നടന്നത് മഞ്ചേരിയിലായതിനാല്‍ കേസ് മഞ്ചേരി പോലീസിന് കൈമാറുകയായിരുന്നു. സബ് ഇന്‍സ്പെക്ടര്‍മാരായ എസ്.ബി കൈലാസ്നാഥ്, കെ.എക്സ് സില്‍വസ്റ്റര്‍ എന്നിവരാണ് കേസ് ആദ്യം അന്വേഷിച്ചത്. എന്നാല്‍, പിന്നീട് ഇന്‍സ്പെക്ടര്‍മാരായ സണ്ണി ചാക്കോ, കെ എം ബിജു എന്നിവരാണ് തുടരന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ 26 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 27 രേഖകളും ഹാജരാക്കി. എ.എസ്.ഐ ആയിഷ കിണറ്റിങ്ങലായിരുന്നു പ്രോസിക്യൂഷന്‍ അസിസ്റ്റ് ലൈസണ്‍ ഓഫിസര്‍. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: