വയറിന്റെ ആരോഗ്യമെന്നത് പൊതുവായ ആരോഗ്യത്തിന്റെ ഒരു നേര്‍ക്കാഴ്ച കൂടിയാണ്. കുടല്‍ അടക്കമുള്ള അവയവങ്ങള്‍ ശരിയായി പ്രവര്‍ത്തിയ്ക്കുന്നുവെന്ന് കാണിയ്ക്കുന്ന ഒന്നു കൂടിയാണ് ഇത്. വവയര്‍ സംബന്ധമായ പല അസ്വസ്ഥതകളും പലര്‍ക്കുമുണ്ടാകാറുണ്ട്. ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ പലര്‍ക്കുമുള്ള പൊതുവായ പ്രശ്നമാണ്.
ചിലര്‍ക്ക് ഭക്ഷണം കഴിച്ചാലുടന്‍ ടോയ്ലററില്‍ പോകുന്ന പ്രശ്നം, വയറിളക്കം, വയറുവേദന, ദഹനക്കേട് തുടങ്ങിയ പല പ്രശ്നങ്ങളും അനുഭവപ്പെടാറുണ്ട്. ചിലര്‍ക്ക് വയറ്റിലെ ഇത്തരം അസ്വസ്ഥതകള്‍ ഒരു സ്ഥിരം പ്രശ്നമാണ്. ഇതിന് പുറകില്‍ ചില പ്രധാനപ്പെട്ട കാരണങ്ങളുമുണ്ട്. ഇത്തരം കാരണങ്ങള്‍ തിരിച്ചറിയുകയെന്നത് ഈ പ്രശ്നത്തിന് പരിഹാരം കണ്ടുപിടിയ്ക്കാന്‍ പ്രധാനവുമാണ്.
അണുബാധ വഴി
ചിലര്‍ക്ക് ഇടയ്ക്ക് ഭക്ഷണത്തിലെ പ്രശ്നം കാരണം അണുബാധ വഴി വയറിന് പ്രശ്നങ്ങളുണ്ടാകും. ഇത് സ്ഥിരം വരുന്നതല്ല. വന്നു മാറുന്നവയാണ്. അതേ സമയം തുടര്‍ച്ചയായി ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചാലും പ്രശ്നമുണ്ടാകാം. ഇതുപോലെ പെപ്റ്റിക് അള്‍സള്‍ പോലുള്ള പ്രശ്നങ്ങള്‍ കാരണവും വയറിന് വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നതും സാധാരണയാണ്. ഇത് വയറ്റിലെ ലൈനിംഗിനെ ബാധിയ്ക്കുന്നതാണ് കാരണം. ഇത് സ്ഥിരം പ്രശ്നമായി മാറാം. വയറിന് കഠിനമായ വേദനയുണ്ടാകുന്നതാണ് ലക്ഷണം. ഇത് കാര്യമായി ചികിത്സിച്ചു മാറ്റിയില്ലെങ്കില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം.
സ്ട്രെസ്
ഫുഡ് അലര്‍ജി, ഗ്ലൂട്ടന്‍ ഇന്‍ടോളറന്‍സ് എന്നിവയും വയറ്റിലുണ്ടാകുന്ന പ്രശ്നത്തിന് പരിഹാരമാകുന്നു. ചിലര്‍ക്ക് ലാക്ടോസ് ഇന്‍ടോളറന്‍സ് ഉണ്ടാകുന്നത് സാധാരണയാണ്. പാലുല്‍പന്നങ്ങള്‍ പോലുള്ളവ ചിലര്‍ക്ക് ദഹിയ്ക്കാന്‍ പ്രയാസമുണ്ടാക്കും.
ഗോതമ്പ്, ബാര്‍ലി പോലുള്ളവയും ചിലര്‍ക്ക് പ്രശ്നമുണ്ടാക്കാം. ഇവയ്ക്ക് ഗ്ലൂട്ടെന്‍ ഇന്‍ടോളന്‍സ് ഉള്ളതാണ് ഇതിന് കാരണമാകുന്നത്. കൂടുതല്‍ മസാലയും എരിവും കൊഴുപ്പുമുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ചിലര്‍ക്ക് പ്രശ്നമുണ്ടാകാം. ഇതുപോലെ ബ്രെഡ്, പാസ്ത, ബിസ്‌കറ്റ്, നൂഡില്‍സ്, കേക്ക് എന്നിവയെല്ലാം കൂടുതല്‍ കഴിച്ചാലും ചിലര്‍ക്ക് അസ്വസ്ഥതയുണ്ടാകുന്നത് സാധാരണയാണ്. സ്ട്രെസ്, മദ്യപാനം, പുകവലി എന്നിവയെല്ലാം വയറ്റിലെ പ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട്.
ആരോഗ്യകരമായ ഭക്ഷണങ്ങള്‍
ഇതിന്റെ കാരണം തിരിച്ചറിഞ്ഞാല്‍ മാത്രമാണ് പരിഹാരവും എളുപ്പമാകുക. ഇതിന് പുറമേ നമ്മുടെ ചില ശീലങ്ങള്‍ നല്ല രീതിയില്‍ ആകുന്നതും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ ഇടയാക്കും. ധാരാളം പച്ചക്കറികളും പഴങ്ങളും തൈരുമെല്ലാം കഴിയ്ക്കുന്നത് ഗുണകരമാകും. മസാലയും എരിവും കലര്‍ന്ന ഭക്ഷണം കുറയ്ക്കുക. സ്ട്രെസ് കുറയ്ക്കുക, വ്യായാമം ശീലമാക്കുക, പുകവലി-മദ്യപാന ശീലങ്ങളും ഉപേക്ഷിയ്ക്കുക. ഇതെല്ലാം ഒരു പരിധി വരെ വയറിന്റെ ആരോഗ്യത്തിന് നല്ലതാണ്.
ധാരാളം വെളളം കുടിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. കഴിവതും വീട്ടിലുണ്ടാക്കിയ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിയ്ക്കുക. കൂടുതല്‍ മസാല കലര്‍ത്തിയ ഭക്ഷണമെങ്കില്‍ തൈര്, യോഗര്‍ട്ട് പോലുള്ളവ കഴിയ്ക്കുന്നത് വയറിന് ആരോഗ്യം നല്‍കും. വയര്‍ തണുക്കാന്‍ സഹായിക്കും. ഇതുപോലെ അമിതമായ ഭക്ഷണവും രാത്രി വൈകിയുള്ള ഭക്ഷണവും ഒഴിവാക്കുക. സമയത്തിന് മിതമായി കഴിയ്ക്കാം. രാത്രിയില്‍ പ്രത്യേകിച്ചും ലഘുവായവ അല്‍പം മാത്രം കഴിയ്ക്കുക. ഇതെല്ലാം വയറിന്റെ ആരോഗ്യത്തിന് സഹായിക്കും.