IndiaNEWS

രാം ലീല പരിപാടിക്കിടെ കുംഭകര്‍ണനായി വേഷമിട്ടയാള്‍ക്ക് നെഞ്ച് വേദന, പിന്നാലെ ദാരുണാന്ത്യം

ന്യൂഡല്‍ഹി: രാം ലീല പരിപാടിക്കിടെ കുംഭകര്‍ണനായി വേഷമിട്ടയാള്‍ നെഞ്ച് വേദനയെത്തുടര്‍ന്ന് മരിച്ചു. തെക്കന്‍ ഡല്‍ഹിയിലെ ചിരാഗ് ഡില്ലി പ്രദേശത്താണ് സംഭവം. രാവണന്റെ സഹോദരനായ കുംഭകര്‍ണ്ണന്റെ വേഷം ചെയ്യുന്നതിനിടെയാണ് നെഞ്ചുവേദനയെ തുടര്‍ന്ന് 60കാരന്‍ മരിച്ചത്. പശ്ചിം വിഹാര്‍ നിവാസിയായ വിക്രം തനേജയാണ് പരിപാടിക്കിടെ നെഞ്ച് വേധന വന്ന് ബോധരഹതിനായത്.

മാളവ്യ നഗറിലെ സാവിത്രി നഗറില്‍ നടന്ന രാംലീല പരിപാടിക്കിടെയാണ് വിക്രം തനേജക്ക് നെഞ്ച് വേദന വന്നത്. കുംഭകര്‍ണ വേഷത്തിലായിരുന്നതിനാല്‍ ആദ്യം ആരും ശ്രദ്ധിച്ചില്ല. പിന്നീട് അസ്വഭാവികത തോന്നി പരിശോധിച്ചപ്പോഴാണ് ബോധരഹിതനാണെന്ന് കണ്ടെത്തിയത്. ഉടന്‍ തന്നെ വിക്രമിനെ പ്രദേശത്തെ ആകാശ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് പിഎസ്ആര്‍ഐ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

Signature-ad

ഹൃദയാഘാതം മൂലമാണ് തനേജ മരിച്ചതെന്നാണ് സംശയം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇക്കാര്യത്തില്‍ വ്യക്തത വരുത്തുമെന്നും പൊലീസ് അറിയിച്ചു. വിക്രം തനേജയുടെ കുടുംബാംഗങ്ങളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ ആരും പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും, മരണത്തില്‍ സംശയക്കാന്‍ കാരണങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലും പൊലീസ് അറിയിച്ചു.

Back to top button
error: