KeralaNEWS

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ്: CPM ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പയെടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

പാലക്കാട്: ചെര്‍പ്പുളശ്ശേരി സഹകരണ അര്‍ബന്‍ ബാങ്കില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച് . സിപിഎം വല്ലപ്പുഴ ഗേറ്റ് ബ്രാഞ്ച് സെക്രട്ടറിയായ താഹിറിന്റെ പേരില്‍ വ്യാജ വായ്പ എടുത്തത് ഒരു ബസ്സിന്റെ ആര്‍സി ബുക്ക് അടിസ്ഥാനമാക്കിയാണ്.

എന്നാല്‍ സ്വന്തമായി ബസ് ഇല്ലാത്ത വ്യക്തിയാണ് താഹിര്‍. ആര്‍സി ബുക്കിലെ ബസിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ പരിശോധിച്ചാല്‍ 2017ല്‍ ഫിറ്റ്‌നസ്സ് തീര്‍ന്ന വാഹനത്തിനാണ് ബാങ്ക് 2020ല്‍ ലോണ്‍ കൊടുത്തതെന്നും വ്യക്തമാകും.

Signature-ad

സാക്ഷിയുടെ ഒപ്പും വ്യാജമാണെന്ന് തെളിഞ്ഞു. ആ ഒപ്പ് തന്റേതല്ലെന്ന് രേഖകളില്‍ സാക്ഷിയുടെ സ്ഥാനത്ത് പേരുള്ള രവീന്ദ്രന്‍ പറയുന്നു. താഹിറിന്റെ പേരില്‍ 1 ലക്ഷം രൂപയുടെ വ്യാജവായ്പയാണ് എടുത്തത്. സമാനമായി നിരവധി ആളുകള്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് വിവരം.

Back to top button
error: