”നയന്‍താര ഈ ലെവലിലാകുമെന്ന് അന്നേ അറിഞ്ഞിരുന്നുവെങ്കില്‍ ഞാന്‍… പ്രണവിനെ വിളിച്ചപ്പോള്‍ സുചിച്ചേച്ചി…”
തിരുവല്ലക്കാരി ഡയാന കുര്യന്‍ ഇന്ന് ഇന്ത്യയൊട്ടാകെ ആരാധകരുള്ള… സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം താരമൂല്യമുള്ള ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയായി മാറി കഴിഞ്ഞു. സിനിമയിലേക്ക് ചുവടെടുത്ത് വെക്കുന്ന പെണ്‍കുട്ടികളെല്ലാം മാതൃകയാക്കുന്നത് നയന്‍താരയെയാണ്. എന്നെങ്കിലും നയന്‍താരയെപ്പോലെ ഒരു ഇരിപ്പിടം ഇന്ത്യന്‍ സിനിമയില്‍ കണ്ടെത്താനാകുമെന്ന് ശുഭ പ്രതീക്ഷയുള്ളതായി പല യുവനടിമാരും പൊതു വേദികളില്‍ പറഞ്ഞിട്ടുണ്ട്.
ടെലിവിഷന്‍ അവതാരകയായി ലൈം ലൈറ്റിലേക്ക് എത്തിയ ഡയാന സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സിനിമ രംഗത്തേക്ക് എത്തിയത്. നയന്‍താര എന്ന പേര് ഇട്ടിതും സത്യന്‍ അന്തിക്കാട് തന്നെ. ഒരു സിനിമാ കഥയെ വെല്ലുന്ന ജീവിതമാണ് നയന്‍താരയുടേത്. തുടക്കം മലയാളത്തില്‍ നിന്നാണെങ്കിലും ബോളിവുഡില്‍ അടക്കം തരംഗമാണ് ഇന്ന് നയന്‍സ്.
ഇപ്പോഴിതാ നയന്‍താരയെ കുറിച്ച് നടന്‍ കണ്ണന്‍ പട്ടാമ്പി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. മനസിനക്കരെയില്‍ നടി അഭിനയിക്കുന്ന സമയത്താണ് കണ്ണന്‍ പട്ടാമ്പി പരിചയപ്പെടുന്നത്. നടന്റെ വീട്ടില്‍ നയന്‍താര ഷൂട്ടിങ് ഇടവേളകളില്‍ വിശ്രമിച്ചിട്ടുമുണ്ട്. അന്നൊക്കെ നയന്‍താരയെ കണ്ടപ്പോള്‍ ഉടന്‍ തന്നെ ഫീല്‍ഡ് ഔട്ട് ആകുമെന്നാണ് കരുതിയിരുന്നതെന്നും മാസ്റ്റര്‍ ബിന്‍ യുട്യൂബ് ചാനലിനോട് കണ്ണന്‍ പട്ടാമ്പി പറയുന്നു.
മനസിനക്കരെ സിനിമയില്‍ നയന്‍താര അഭിനയിക്കുന്ന സമയത്ത് പ്രേമനെന്ന ആര്‍ട്ട് ഡയറക്ടര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തിരുന്നത് ഞാനായിരുന്നു. അന്ന് നയന്‍താര താമസിച്ചിരുന്നത് ഈ വീട്ടിലാണ്. അന്ന് നയന്‍താര ഈ ലെവലിലാകുമെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ സോപ്പടിച്ച് ഒപ്പം കൂടി മാനേജരാകുമായിരുന്നു. എന്നാല്‍ ഈ പണിക്കൊന്നും നില്‍ക്കേണ്ടി വരുമായിരുന്നില്ല.
അന്ന് നയന്‍താര ഇത്ര വലിയ താരമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. വളരെ ശാന്ത സ്വഭാവക്കാരിയായിരുന്നു. മനസിനക്കരെ എന്ന പടത്തോടെ നയന്‍താര ഫീല്‍ഡ് ഔട്ടാകുമെന്ന് കരുതിയിരുന്നു. പിന്നീട് നയന്‍താരയെ കണ്ടിരുന്നു. ബോഡി ഗാര്‍ഡിന്റെ സെറ്റില്‍ ഒരു പ്രശ്നം നടന്നപ്പോള്‍ ഞാന്‍ പോയിരുന്നു. അവിടെ വെച്ചാണ് നയന്‍താരയെ കണ്ടത്. എന്നെ കണ്ടതും എഴുന്നേറ്റ് നിന്നു. അതില്‍ എനിക്ക് അതിശയം തോന്നി.
എല്ലാവരും പറയാറ് നയന്‍താരയ്ക്ക് അഹങ്കാരമാണെന്നാണ്. അതുപോലെ നയന്‍താര ചെയ്ഞ്ചായിയെന്നും ആളുകള്‍ പറയാറുണ്ട്. പക്ഷെ എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. സത്യേട്ടന്‍ കൊണ്ടുവന്നവരെല്ലാം വലിയ നായികമാരായിട്ടുണ്ടല്ലോ. അസിനും അതുപോലെയാണല്ലോ. പിന്നീട് മോഹന്‍ലാലിന്റെ മകന്‍ പ്രണവിനെ കുറിച്ചും നടന്‍ സംസാരിച്ചു.
പ്രണവിന് സിനിമ താല്‍പര്യമില്ലെന്ന് എനിക്ക് അറിയാമായിരുന്നു. ആദി കണ്ടശേഷം പ്രണവിനോട് സംസാരിക്കാന്‍ ഞാന്‍ സുചി ചേച്ചിയെ വിളിച്ചു. എന്നാല്‍ സുചി ചേച്ചി എന്നോട് പറഞ്ഞത് പ്രണവിനോട് സംസാരിക്കാന്‍ പറ്റിയാല്‍ അമ്മയെ ഒന്ന് വിളിക്കാന്‍ പറയൂവെന്നാണ്. അങ്ങനെയായിരുന്നു സുചി ചേച്ചിയുടെ അവസ്ഥ. ലാലേട്ടന്‍ മകനെ അദ്ദേഹം, അയാള്‍ എന്നൊക്കെയാണ് വിശേഷിപ്പിക്കാറ്.
ഐ ആം നോട്ട് മോഹന്‍ലാല്‍ എന്നാണ് എന്തെങ്കിലും ചോദിച്ചാല്‍ പ്രണവ് പറയുക. ഗിത്താറൊക്കെ പ്രണവ് തന്നെ പഠിച്ചതാണെന്നും കണ്ണന്‍ പട്ടാമ്പി പറയുന്നു. മോഹന്‍ലാലിന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ളവരാണ് കണ്ണന്‍ പട്ടാമ്പിയും സഹോദരന്‍ മേജര്‍ രവിയുമെല്ലാം.