LIFELife Style

സ്‌ട്രെച്ച് മാര്‍ക്കിന് വീട്ടില്‍ തന്നെ പരിഹാരം…

പെട്ടെന്ന് ഭാരം കുറയുമ്പോള്‍ ശരീരത്തിന്റെ തൊലിപ്പുറത്തുണ്ടാകുന്ന പാടുകളാണ് സട്രെച്ച് മാര്‍ക്കുകള്‍. പൊതുവെ ഗര്‍ഭിണികള്‍ക്ക് പ്രസവ ശേഷം ഇത് കണ്ടു വരാറുണ്ട്. വില കൂടിയ ട്രീറ്റ് മെന്റുകളിലൂടെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പലരും ശ്രമിക്കാറുണ്ട്. കൂടാതെ വിപണിയില്‍ ലഭിക്കുന്ന ക്രീമുകളും പതിവായി ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍ ഈ പ്രശ്‌നം പലപ്പോഴും മാറുന്നില്ല എന്നതാണ് പലരുടെയും വിഷമം. എളുപ്പത്തില്‍ വീട്ടിലിരുന്ന് ചെയ്യാന്‍ കഴിയുന്ന ചില പരിഹാര മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

കറ്റാര്‍വാഴ
ചര്‍മ്മത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം ഇതിലുണ്ട്. കറ്റാര്‍വാഴ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് തിളക്കവും ഭംഗിയും കൂട്ടാന്‍ ഏറെ സഹായിക്കാറുണ്ട്. ചര്‍മ്മത്തിന് തണുപ്പ് നല്‍കാനും നാച്യുറല്‍ മോയ്ചറൈസറായും ഇത് പ്രവര്‍ത്തിക്കും. മാത്രമല്ല ആന്റി ഓക്‌സിഡന്റുകളായ വൈറ്റമിന്‍ എയും സിയുമൊക്കെ ഇതിലുണ്ട്. ഇതിന് ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുമുണ്ട്. കറ്റാര്‍വാഴയുടെ ജെല്ലും സ്വീറ്റ് ബദാം ഓയിലും ഒരുമിച്ച് ചേര്‍ത്ത് തേയ്ക്കുന്നത് ചര്‍മ്മത്തിലെ സ്‌ട്രെച്ച് മാര്‍ക്കുകളെ വേഗത്തില്‍ ഇല്ലാതാക്കാന്‍ സഹായിക്കാറുണ്ട്.

Signature-ad

മുട്ടയുടെ വെള്ള
ധാരാളം പ്രോട്ടീനുകളുെ അമിനോ ആസിഡും അടങ്ങിയിരിക്കുന്നതാണ് മുട്ടയുടെ വെള്ള. ഇത് ചര്‍മ്മത്തിന് നന്നായി ജലാംശം നല്‍കാന്‍ സഹായിക്കാറുണ്ട്. സ്‌ട്രെച്ച് മാര്‍ക്ക് മാറ്റാന്‍ മുട്ടയുടെ വെള്ള വളരെ നല്ലതാണ്. രണ്ട് മുട്ടയുടെ വെള്ള നന്നായി അടിച്ച് എടുത്ത് സ്‌ട്രെച്ച് മാര്‍ക്കുള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കുക. ഉണങ്ങി കഴിയുമ്പോള്‍ ഇത് പതുക്ക് വലിച്ച് എടുത്ത് കളയാവുന്നതാണ്. അതിന് ശേഷം അവിടെ കുറച്ച് മോയ്ചറൈസറോ അല്ലെങ്കില്‍ എണ്ണയോ തേച്ച് പിടിപ്പിക്കുക.

നാരങ്ങ നീര്
ചര്‍മ്മത്തിന്റെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം നാരങ്ങ നീരില്‍ അടങ്ങിയിട്ടുണ്ട്. ധാരാളം ആന്റി ഓക്‌സിഡന്റുകളും അതുപോലെ വൈറ്റമിന്‍ സിയും ഇതില്‍ അടങ്ങിയിട്ടുണ്ട്. മൊത്തത്തിലുള്ള ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നിറത്തിനും ഇത് വളരെ നല്ലതാണ്. നാരങ്ങ നീര് മാത്രമായോ അല്ലെങ്കില്‍ അല്‍പ്പം വെള്ളരിക്കയുടെ നീരിനൊപ്പമോ ഇത് തേയ്ക്കാവുന്നതാണ്. സ്‌ട്രെച്ച് മാര്‍ക്ക് മാറ്റാനും ചര്‍മ്മത്തിന് നല്ല ഉന്മേഷം നല്‍കാനും ഇത് ഏറെ സഹായിക്കാറുണ്ട്.

വെളിച്ചെണ്ണയും ബദാം ഓയിലും
മുടിയ്ക്കും ചര്‍മ്മത്തിനും ഒരുപോലെ ഗുണം നല്‍കുന്നതാണ് വെളിച്ചെണ്ണ. അതുപോലെ ബദാം ഓയിലും ചര്‍മ്മത്തിന് വളരെ നല്ലതാണ്. ചര്‍മ്മത്തിന്റെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം ഇതിലുണ്ട്. വെളിച്ചെണ്ണയും ബദാം ഓയിലും ഒരേ അളവിലെടുത്ത് സ്‌ട്രെച്ച് മാര്‍ക്കുള്ളിടത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. അല്ലെങ്കില്‍ ഒറ്റയ്ക്ക് തേയ്ക്കുന്നതും വളരെ ഗുണം ചെയ്യും. ദീര്‍ഘ നാളത്തെ ഉപയോഗം സ്‌ട്രെച്ച് മാര്‍ക്കുകള്‍ ഇല്ലാതാക്കാന്‍ ഏറെ സഹായിക്കും.

 

Back to top button
error: