കൊച്ചി: കേരളത്തില്‍ വരുന്ന രണ്ട് ദിവസം മദ്യം ലഭിക്കില്ല. ഡ്രൈഡേയും ഗാന്ധി ജയന്തിയും അടുത്തടുത്ത ദിവസങ്ങളില്‍ ആയതിനാലാണ് ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റുകള്‍ ഓക്ടോബര്‍ 1, 2 തീയതികളില്‍ അടച്ചിടുന്നത്. എല്ലാ മാസവും ഒന്നാം തീയതി ഡ്രൈ ഡേ ആണ്. എല്ലാ വര്‍ഷവും ഗാന്ധി ജയന്തിക്കും മദ്യഷോപ്പുകള്‍ക്ക് അവധിയാണ്.
അടുപ്പിച്ച് രണ്ട് ദിവസം അവധിയായതിനാല്‍ ഇന്ന് സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്ക് മുന്നില്‍ തിരക്ക് കൂടാനുള്ള സാധ്യതയുമേറെയാണ്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെ സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ അടയ്ക്കും. സ്റ്റോക്കെടുപ്പ് പ്രമാണിച്ചാണ് ബെവ്‌കോ മദ്യവില്‍പ്പന ശാലകള്‍ ഏഴ് മണിയ്ക്ക് അടയ്ക്കുന്നത്.
ബാറുകള്‍ ഇന്ന് രാത്രി 11 മണി വരെ പ്രവര്‍ത്തിക്കും. അവധി ദിനങ്ങള്‍ കണക്കിലെടുത്ത് അമിത വില ഈടാക്കി കരിഞ്ചന്തയില്‍ വില്പന നടക്കാനുള്ള സാധ്യത കൂടുതലായതിനാല്‍ ശക്തമായ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് പൊലീസും എക്‌സൈസും.
ഓണക്കാലത്തും മദ്യ വില്പനയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. 818.21 കോടിയുടെ മദ്യമാണ് ഓണ സീസണില്‍ വില്പന നടത്തിയത്. കഴിഞ്ഞ ഓണക്കാലത്ത് 809.25 കോടിയുടെ മദ്യമായിരുന്നു വിറ്റത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 9 കോടി രൂപയുടെ അധിക നേട്ടമാണുണ്ടായത്.