HealthLIFE

പൊക്കിളില്‍ ഏതെണ്ണ എപ്പോള്‍ പുരട്ടിയാല്‍ ഗുണം

പൊക്കിള്‍ എന്നത് നമ്മുടെ ശരീരത്തിലെ പ്രധാന അവയവമാണ്. നാം കാര്യമായ പ്രാധാന്യം നല്‍കുന്നില്ലെങ്കിലും ശരീരത്തിലെ വിവിധ അവയവങ്ങളുമായി പൊക്കിളിന് ബന്ധമുണ്ട്. അമ്മയുമായി കുഞ്ഞിനെ ബന്ധപ്പെടുത്തുന്ന, കുഞ്ഞിന് പോഷകങ്ങള്‍ എല്ലാം ലഭ്യമാക്കുന്ന പൊക്കിളാണ്. ഇതില്‍ നിന്നും പൊക്കിളിന്റെ പ്രാധാന്യം നിസാരമല്ലെന്ന് മനസിലാക്കാം. ശരീരത്തിലും തലയിലുമെല്ലാം നാം എണ്ണ പുരട്ടാറുണ്ട്. ഇതുപോലെയാണ് പൊക്കിളില്‍ എണ്ണ പുരട്ടുന്നതും. ആയുര്‍വേദപ്രകാരം പല തരം എണ്ണ പൊക്കിളില്‍ പുരട്ടി മസാജ് പുരട്ടുന്നത് നല്‍കുന്ന ഗുണം പലതാണ്.

ചര്‍മത്തിന്
ചര്‍മത്തിന് ഏറെ നല്ലതാണ് പൊക്കിളിലെ എണ്ണ പ്രയോഗം. പൊക്കിളില്‍ അല്‍പം കടുകെണ്ണ പുരട്ടുന്നത് വരണ്ട ചര്‍മത്തിനും വരണ്ട ചുണ്ടിനുമുള്ള ഏറ്റവും നല്ല വഴിയാണ്. ഇത് ചുണ്ട് മൃദുവാകാനും ചുവപ്പ് ലഭിയ്ക്കാനും ചര്‍മം മൃദുവാകാനും ചര്‍മത്തിന് തിളക്കം ലഭിയ്ക്കാനും നല്ലതാണ്. ചര്‍മത്തിന് പ്രായക്കുറവ് തോന്നിപ്പിയ്ക്കാനുള്ള ഏറ്റവും നല്ല വഴിയാണിത്. ശരീരവേദനകളും ആര്‍ത്തവവേദനകളുമെല്ലാം അകറ്റാന്‍ ഇതേറെ നല്ലതാണ്. പൊക്കിളില്‍ നീം ഓയില്‍ അഥവാ ആര്യവേപ്പിന്റെ ഓയില്‍ പുരട്ടിയാല്‍ മുഖക്കുരുവും അലര്‍ജി പോലുള്ള പ്രശ്നങ്ങളും ഏറെ നല്ലതാണ്.

Signature-ad

ദഹനപ്രശ്നങ്ങള്‍ക്ക്
ദഹനപ്രശ്നങ്ങള്‍ക്ക് പൊക്കിളിലെ ഓയില്‍ പ്രയോഗം ഏറെ നല്ലതാണ്. ഗ്യാസ്, വയര്‍ വന്നു വീര്‍ക്കുക തുടങ്ങിയവയ്ക്ക് പൊക്കിളില്‍ എള്ളെണ്ണ പുരട്ടുന്നത് നല്ലതാണ്. അസിഡിറ്റി, ഇറിറ്റബിള്‍ ബൗള്‍ സിന്‍ഡ്രോം അഥവാ ഐബിഎസ് എന്നിവയ്ക്ക് വെളിച്ചെണ്ണ പൊക്കിളില്‍ പുരട്ടുന്നത് നല്ലതാണ്. പൊക്കിളില്‍് മസാജ് ചെയ്യുന്നത് മലബന്ധം മാറാന്‍ നല്ലതാണ്. ഇതിന് ഈ ഭാഗത്ത് ആവണക്കെണ്ണ പുരട്ടുന്നത് ഏറെ ഗുണം ചെയ്യുന്നു. മുടി വളരാനും ഈ രീതിയിലെ ആവണക്കെണ്ണ പ്രയോഗം ഏറെ ന്ല്ലതാണ്.

പശുവിന്‍ നെയ്യോ ബ്രഹ്‌മി ഓയിലോ
പൊക്കിള്‍ സെക്കന്റ് ബ്രെയിന്‍ എന്നാണ് അറിയപ്പെടുന്നത്. ഫീല്‍ ഗുഡ് ഹോര്‍മോണായ സെറാട്ടനിന്റെ ഭൂരിഭാഗവും ഉല്‍പാദിപ്പിയ്ക്കപ്പെടുന്നത് പൊക്കിള്‍ ഭാഗത്താണെന്ന് പഠനങ്ങള്‍ പറയുന്നു. ഇതാണ് മോശം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഈ ഭാഗത്തായി നമുക്ക് ഒരു ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. ഇതിനായി പൊക്കിള്‍ക്കൊടിയില്‍ പശുവിന്‍ നെയ്യോ ബ്രഹ്‌മി ഓയിലോ പുരട്ടി മസാജ് ചെയ്യുന്നത് നല്ലതാണ്. ഇത് നെര്‍വസ് സിസ്റ്റത്തെ ഉത്തേജിപ്പിയ്ക്കുന്നു. ബീജസംഖ്യ വര്‍ദ്ധിപ്പിയ്ക്കാനും നെയ്യ് പ്രയോഗം നല്ലതാണ്.

ഇത് ചെയ്യാന്‍
ഇത് ചെയ്യാന്‍ കൂടുതല്‍ നല്ലത് രാവിലെ കുളിച്ച ശേഷമാണ്. കയ്യില്‍ അല്‍പം ഓയിലെടുത്ത് മോതിരവില്‍ കൊണ്ട് പൊക്കിളിന് ചുറ്റും ഉള്ളിലായും പതിയെ മസാജ് ചെയ്യുക. രാത്രി കിടക്കാന്‍ നേരം ഇത് ചെയ്യുന്നതും നല്ലതാണ്. കണ്ണിന്റെ പല പ്രശ്നങ്ങള്‍ക്കും, അതായത് ഡ്രൈ ഐസ്, കാഴ്ചപ്രശ്നം എന്നിവയെങ്കില്‍ സ്വീറ്റ് ആല്‍മണ്ട് ഓയില്‍ പൊക്കിളില്‍ ഇതുപോലെ പുരട്ടുന്നത് ഗുണം നല്‍കും.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: