തിരുവനന്തപുരം: ബിയര്‍കുപ്പി ഉപയോഗിച്ച് ഭാര്യയുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച കാപ്പാ കേസ് പ്രതിയെ അറസ്റ്റ് ചെയ്തു. കരിമഠം സ്വദേശിയായ ഹാജ എന്ന അജി (35) ആണ് ഫോര്‍ട്ട് പോലീസിന്റെ പിടിയിലായത്. കാപ്പാ കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയതായിരുന്നു. 24- ന് അജിയുടെ ഭാര്യ താമസിക്കുന്ന യമുനാ നഗറില്‍ വച്ച് ബിയര്‍ കുപ്പിയുപയോഗിച്ച് തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു എന്ന് ഫോര്‍ട്ട് എസ്.എച്ച്.ഒ. ശിവകുമാര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
അതേസമയം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ തലയ്ക്ക് ബിയര്‍ കുപ്പികൊണ്ടടിച്ച സംഭവത്തില്‍ നേരത്തേ കാപ്പാ പ്രതിക്കെതിരേ കേസെടുത്തിരുന്നു. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി ശരണ്‍ ചന്ദ്രനെ(ഇഡലി)തിരേയാണ് കേസ്. ബിജെപിയില്‍നിന്ന് മന്ത്രി വീണാ ജോര്‍ജിന്റെയും സിപിഎം ജില്ലാ സെക്രട്ടറിയുടെയും സാന്നിധ്യത്തില്‍ മാലയിട്ടു സിപിഎമ്മിലേക്കു സ്വീകരിച്ച കാപ്പ കേസ് പ്രതിയാണ് ശരണ്‍ ചന്ദ്രന്‍.
ഇയാള്‍ ഓഗസ്റ്റ് 29ന് രാത്രി ഒരു വീട്ടിലെ സല്‍ക്കാര ചടങ്ങിനു ശേഷം തന്നെ ബിയര്‍ കുപ്പി വച്ച് തലയ്ക്ക് അടിച്ചു പരുക്കേല്‍പിച്ചതായി മുണ്ടുകോട്ടക്കല്‍ സ്വദേശിയായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ് പത്തനംതിട്ട പൊലീസിനു പരാതി നല്‍കിയത്. ഇയാള്‍ അന്ന് രാത്രി മൈലാടുംപാറയില്‍ വച്ച് തന്റെ സുഹൃത്തിനെ ദേഹോപദ്രവം ഏല്‍പിക്കുന്നതു കണ്ട് തടയാന്‍ ശ്രമിച്ച തന്നെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്ക് അടിച്ചും മുഖത്ത് ഇടിച്ചും പരുക്കേല്‍പിച്ചതായാണു പരാതി. ഇക്കാര്യം പൊലീസില്‍ അറിയിച്ചാല്‍ കൊല്ലുമെന്നു ഭീഷണി മുഴക്കിയതായും പരാതിയില്‍ പറയുന്നു.