CrimeNEWS

എരമല്ലൂരില്‍ ചെളി തെറിപ്പിച്ചെന്ന് പറഞ്ഞു ബസ് തടഞ്ഞു; ഡ്രൈവറുടെ തലയില്‍ പെട്രോളൊഴിച്ചു, ചില്ല് അടിച്ചു തകര്‍ത്തു

ആലപ്പുഴ: എരമല്ലൂരില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് നേരെ ആക്രമണം. ചെളി തെറിപ്പിച്ചുവെന്ന് ആരോപിച്ചായിരുന്നു ബൈക്ക് യാത്രികന്റെ ആക്രമണം. ബസ് ഡ്രൈവറുടെ തലയില്‍ പെട്രോളൊഴിക്കുകയും ബസിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. ഇതു കണ്ട യാത്രക്കാര്‍ പരിഭ്രാന്തരായി അലമുറയിടുകയായിരുന്നു. ആക്രമണത്തിന് ശേഷം സ്വകാര്യ ബസ് ഡ്രൈവര്‍ മാത്യുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രികന്‍ പൊലിസ് കസ്റ്റഡിയിലെടുത്തു.

ബൈക്ക് യാത്രക്കാരന്‍ എഴുപുന്ന സ്വദേശി സോമേഷ് ആണ് കസ്റ്റഡിയിലായത്. രാവിലെ 9 മണിയോടെയാണ് സംഭവം. ബസ് തടഞ്ഞു നിര്‍ത്തി സോമേഷ് ആക്രമണം നടത്തുകയായിരുന്നു. ബസിന്റെ ചില്ല് എറിഞ്ഞ് ഉടച്ച സോമന്‍ ഇറങ്ങി വന്ന ഡ്രൈവറുടെ തലയില്‍ പെട്രോള്‍ ഒഴിച്ചു. ആക്രമണം തുടര്‍ന്നതോടെ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് പ്രതിയെ തടഞ്ഞു നിര്‍ത്തി പൊലീസില്‍ ഏല്‍പ്പിച്ചു.

Signature-ad

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: