CrimeNEWS

അജ്മലും ശ്രീക്കുട്ടിയും തങ്ങാറുള്ള ഹോട്ടലില്‍ മറ്റ് ചിലരും പതിവുകാര്‍; ലഹരി എത്തിച്ചവരിലേക്കും അന്വേഷണം

കൊല്ലം: സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മുഹമ്മദ് അജ്മലിനും ഡോ. ശ്രീക്കുട്ടിക്കും എം.ഡി.എം.എ അടക്കമുള്ള ലഹരിവസ്തുക്കള്‍ കൈമാറിയവരെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇരുവരും ഇടയ്ക്കിടെ തങ്ങാറുള്ള കരുനാഗപ്പള്ളിയിലെ ഹോട്ടല്‍ മുറിയില്‍ മറ്റ് ചിലരും എത്താറുണ്ടെന്ന് ജീവനക്കാര്‍ മൊഴി നല്‍കി. കഴിഞ്ഞ ദിവസം അജ്മലിനെയും ശ്രീക്കുട്ടിയേയും ആനൂര്‍ക്കാവില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ യുവാക്കള്‍ സംഘടിച്ചിരുന്നു. ഇവര്‍ ലഹരി സംഘത്തില്‍ പ്പെട്ടവരാണെന്നാണ് സംശയം.

കൊലപാതകം നടന്ന മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ നിന്ന് രക്ഷപ്പെട്ട് കരുനാഗപ്പള്ളിയിലെത്തിയ മുഹമ്മദ് അജ്മല്‍ ലഹരിസംഘത്തിന്റെ സഹായത്തോടെയാണ് ശൂരനാട് പതാരത്തെ സുഹൃത്തിന്റെ വീട്ടില്‍ എത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. അന്ന് അജ്മലിന് ഒളിച്ചുകഴിയാന്‍ സഹായിച്ച പതാരത്തെ സുഹൃത്തിനെ ചോദ്യം ചെയ്ത് വിട്ടയച്ചു.

Signature-ad

കഴിഞ്ഞ ദിവസം കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ട പ്രതികളെ, സംഭവം ദിവസം ഉച്ചയ്ക്ക് ഇവര്‍ ഭക്ഷണം കഴിച്ച കരുനാഗപ്പള്ളി മാരാരിത്തോട്ടത്തെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച് തെളിവെടുത്തു. പ്രതികളെ ഒരുമിച്ചും അല്ലാതെയും ചോദ്യം ചെയ്തു. ഞായര്‍ വൈകിട്ട് 5ന് കസ്റ്റഡി അവസാനിക്കുന്നതോടെ ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കും.

Back to top button
error: