KeralaNEWS

വിദേശത്ത് നിന്ന് അവധിക്ക് എത്തിയത് ഒരാഴ്ച മുന്‍പ്,   പ്രവാസി യുവാവ് റോഡരികില്‍ മരിച്ച നിലയില്‍

   കോഴിക്കോട്: ഒരാഴ്ച മുന്‍പ് വിദേശത്ത് നിന്ന് അവധിക്കെത്തിയ യുവാവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടകര ആയഞ്ചേരി അരൂര്‍ നടേമ്മല്‍ മഹാവിഷ്ണു ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന കുറ്റിക്കാട്ടില്‍ മോഹനന്റെ മകന്‍ രതീഷ് ആണ് മരിച്ചത്.

പുലര്‍ച്ചെ പ്രഭാത സവാരിക്കിറങ്ങിയവരാണ് തീക്കുനി- വടകര റോഡില്‍ മുക്കടത്തും വയലില്‍ യുവാവിന്റെ ബൈക്ക് മറിഞ്ഞു കിടക്കുന്നത് കണ്ടത്. പരിശോധിച്ചപ്പോള്‍ രതീഷിനെയും അതിന് സമീപത്തായി കണ്ടെത്തുകയായിരുന്നു. ഉടന്‍  പൊലീസിൽ വിവരം അറിയിച്ചു. ആംബുലന്‍സ് എത്തിച്ച് വടകരയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Signature-ad

വാഹനം അപടകത്തില്‍പെട്ടാവാം യുവാവിന് ദാരുണ മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. വിവാഹിതനായ രതീഷിന് 2 മക്കളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: