ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പല ചലച്ചിത്ര ഇന്‍ഡസ്ട്രികളിലും ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഇപ്പോഴിതാ ബോളിവുഡിലും സ്ഥിതി വ്യത്യസ്തമല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടിയും എം.പിയുമായ കങ്കണ റണൗട്ട്. ബോളിവുഡ് താരങ്ങളും വനിതാ സഹപ്രവര്‍ത്തകരെ ഒരുപാട് ചൂഷണം ചെയ്യുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.
എങ്ങനെയാണ് ബോളിവുഡിലെ നായകന്മാര്‍ സ്ത്രീകളെ ഉപദ്രവിക്കുന്നതെന്നറിയാമോ എന്ന് കങ്കണ ചോദിച്ചു. ‘ഡിന്നറിന് വീട്ടിലേക്ക് വരണമെന്നാവശ്യപ്പെടും. മെസേജുകള്‍ അയയ്ക്കും. ചെല്ലുന്നവരെ ഉപദ്രവിക്കും.’ കങ്കണയുടെ വാക്കുകള്‍.
കൊല്‍ക്കത്തയിലെ ജൂനിയര്‍ ഡോക്ടറുടെ കൊലപാതകത്തേക്കുറിച്ചും കങ്കണ സംസാരിച്ചു. ‘കൊല്‍ക്കത്തയിലെ ബലാത്സംഗ കൊലപാതകത്തിലേക്ക് നോക്കൂ. എനിക്കെതിരെയുള്ള ബലാത്സംഗ ഭീഷണി നോക്കൂ. സ്ത്രീകളെ നമ്മള്‍ ബഹുമാനിക്കുന്നില്ലെന്ന് എല്ലാവര്‍ക്കും അറിയാം. സിനിമാ മേഖലയും ഇക്കാര്യത്തില്‍ വ്യത്യസ്തമല്ല. പെണ്‍കുട്ടികളെ കോളേജ് പയ്യന്മാര്‍ കമന്റടിക്കും. സിനിമയിലെ നായകന്മാരും ഇതുപോലെയുള്ളവരാണ്. ജോലിസ്ഥലത്ത് ഒരു സ്ത്രീയെ എങ്ങനെയാണ് പരിഗണിക്കുന്നതെന്നും നമുക്കറിയാം.’ കങ്കണ കൂട്ടിച്ചേര്‍ത്തു.
സംവിധാനംചെയ്ത് മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന ‘എമര്‍ജന്‍സി’യാണ് കങ്കണയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഇന്ദിരാ ഗാന്ധിയായാണ് ചിത്രത്തില്‍ കങ്കണയെത്തുന്നത്. സിഖ് സംഘടനകളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് എമര്‍ജന്‍സിയുടെ റിലീസ് കോടതി തടഞ്ഞിരിക്കുകയാണ്.