NEWS
24 മണിക്കൂറിനിടെ 12,059 കോവിഡ് കേസുകള്‍
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,059 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1,08,26,363 ആയി. ഒറ്റ ദിവസത്തിനിടെ 74 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കോവിഡ് മൂലം രാജ്യത്ത് ആകെ മരണപ്പെട്ടവരുടെ എണ്ണം 1,54,996 ആയി.
24 മണിക്കൂറിനിടെ 11,805 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നോടിയവരുടെ എണ്ണം 1,05,22,601 ആയി. രാജ്യത്ത് നിലവില്‍ 1,48,766 സജീവ കോവിഡ് കേസുകളാണ് നിലനില്‍ക്കുന്നത്.ഇതുവരെ 57,75,322 പേരാണ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്.