കഷ്ടം തന്നെ! ഇത്രയും പച്ച നുണ എഴുതി വിടുന്നത് എന്തിനാണ്? യൂട്യൂബ് ചാനലിനെതിരെ പ്രതികരിച്ച് സീമ ജി.നായര്‍
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരു പോലെ സജീവമായ താരമാണ് സീമ ജി നായര്‍.സീ കേരളം സീരിയയിലെ ഒരു താരത്തിന് വയനാട് ദുരന്തത്തില്‍ ദാരുണാന്ത്യം എന്ന രീതിയിലാണ്. ഈ വാര്‍ത്ത കേട്ടയുടന്‍ എല്ലാവരും പെട്ടെന്ന് ഞെട്ടി. എന്നാല്‍ ആ വാര്‍ത്തക്കു പിന്നിലെ സത്യം ഇതാണ്. മാംഗല്യം സീരിയലിന്റെ ക്യാമറമാന്‍ ഷിജുവാണ് അപകടത്തില്‍ മരിച്ചത്. മലയാളം സിനിമയിലെ ഡയറക്ടേഴ്‌സ് യൂണിയനായ ഫെഫ്‌കെ ആണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. ‘ഹിബ ജാസ്മിന്‍’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ വിവരം പുറത്ത് വന്നത്.
എന്നാല്‍, ഈ വാര്‍ത്ത ശരിക്കും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ഉള്ളത്.ഇതിനെതിരെ ആണ് താരം രംഗത്ത് വന്നത്.എന്തിനാണ് ഇത്രയും പച്ച നുണ എഴുതി വിടുന്നത്. ഇത്രയും ആര്‍ട്ടിസ്റ്റുകളുടെ ഫോട്ടോ കൊടുത്തിട്ടു ഇതുമാതിരി ഹെഡിങ് കൊടുക്കുമ്പോള്‍ എത്രയോ പേര്‍ക്കാണ് മാനസിക ബുദ്ധിമുട്ടു ഉണ്ടാക്കുന്നത്. ഫോക്കസ് പുള്ളര്‍ ഷിജു എന്ന് എഴുതിയാല്‍ നിങ്ങള്‍ക്ക് എന്താണ് കുഴപ്പം. വയനാട് ദുരന്തവും ,മരണങ്ങളും ദയവു ചെയ്തു വിറ്റ് കാശാക്കരുത്.
‘ഞാന്‍ തന്നെ ഇത് കണ്ടു ഞെട്ടി പോയി. അങ്ങനെയാണ് ഇത് വായിച്ചത്. കഷ്ട്ടം സീരിയല്‍ താരത്തിന് ദാരുണാന്ത്യം എന്ന്. ദയവു ചെയ്ത് കാശുണ്ടാക്കാനായി ഇതുപോലുള്ള വാര്‍ത്തകള്‍ പടച്ചു വിടരുത്.” ഇങ്ങനെയായിരുന്നു സീമ ജി നായര്‍ ഫേസ് ബുക്കിലൂടെ കുറിച്ചത്. സത്യത്തില്‍ തെറ്റായ രീതിയില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് വലിയ കുറ്റമാണ്. ആ സീരിയലില്‍ അഭിനയിച്ച താരങ്ങളുടെ ചിത്രം കൊടുത്തതില്‍ ആരാധകരും പ്രതിഷേധിച്ച് പ്രതികരിക്കുന്നു.
സത്യം ചേച്ചി നെഗറ്റീവ് കമെന്റ് ഇടുന്നവരുടെ മനസാക്ഷി വല്ലാത്ത’. ‘ആദ്യം നിലയ്ക്ക് നിര്‍ത്തേണ്ടത് ഇങ്ങനെ ഉള്ളവന്‍മാരെ തന്നെയാണ്.’ ‘ഇതില്‍ ചിത്രം ഉളളവര്‍ ഉഏജ ക്ക് തന്നെ പരാതി നല്‍കണം.’ കഷ്ടം.” ഇങ്ങനെയാണ് ഈ പോസ്റ്റിനു താഴെ വന്ന കമന്റുകള്‍. ആളുകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെ ചീത്ത വിളിക്കുന്നുണ്ട്. ”വയനാട് ദുരന്തത്തില്‍ മാംഗല്യം സീരിയല്‍ താരത്തിനു ദാരുണാന്ത്യം, കണ്ണീരോടെ സീരിയല്‍ താരങ്ങള്‍.” എന്നാണ് ആ വീഡിയോയുടെ തമ്പ് നെയ്ല്‍ ആയിട്ട് കൊടുത്തത്. ഒപ്പം അതിലെ നായകന്റേയും സഹോദരിയായി അഭിനയിച്ച താരത്തിന്റെയും ചിത്രങ്ങള്‍ കൊടുത്തിട്ടുണ്ട്.