MovieNEWS

മഞ്ജുവിന്റെ ‘എ’പ്പടം ഓഗസ്റ്റ് രണ്ടിന്

ഞ്ജു വാരിയരെ കേന്ദ്ര കഥാപത്രമാക്കി എഡിറ്റര്‍ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഫൂട്ടേജിന് ‘എ’ സര്‍ട്ടിഫിക്കറ്റ്. ചിത്രത്തില്‍ വിശാഖ് നായരും ഗായത്രി അശോകുമാണ് മഞ്ജുവിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

‘സെന്‍സേഡ് വിത്ത്’ എന്ന തലക്കെട്ടൊടെ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ താരം പങ്കുവച്ചു. ഏറെ കലാപരമായിട്ടാണ് ‘എ’ സര്‍ട്ടിഫിക്കറ്റ് വിവരം പോസ്റ്ററില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്.

Signature-ad

കുമ്പളങ്ങി നൈറ്റ്‌സ്, അഞ്ചാം പാതിര, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളുടെ എഡിറ്റര്‍ എന്ന നിലയില്‍ പ്രേക്ഷകര്‍ക്കു സുപരിചിതനായ സൈജു ശ്രീധറിന്റെ ആദ്യ സംവിധാനസംരംഭമാണ് ഫൂട്ടേജ്. ഓഗസ്റ്റ് 2 നു പുറത്തിറങ്ങുന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ് ആണ്.

മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രന്‍ സൈജു ശ്രീധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ ഏറെ വ്യത്യസ്തമാര്‍ന്ന അനുഭവമാണ് ചിത്രം പങ്കുവയ്ക്കുന്നത്. സിനിമയുടെ ഉള്ളടക്കത്തിലും അവതരണത്തിലും ഏറെ പുതുമയുള്ള സിനിമയാകും ഫൂട്ടേജ് എന്നാണ് പ്രതീക്ഷ.

Back to top button
error: