”ജൂനിയര്‍ ഷക്കീല വിളിയില്‍ സന്തോഷം മാത്രം, ഷക്കീല എനിക്ക് അമ്മയെ പോലെ”
സോഷ്യല്‍മീഡിയയില്‍ സജീവ സാന്നിധ്യമാണ് നിമിഷ. റീലുകളിലൂടേയും മറ്റുമാണ് നിമിഷ ശ്രദ്ധ നേടുന്നത്. പിന്നീട് സിനിമകളിലേക്ക് എത്തുകയായിരുന്നു. ഈയ്യടുത്ത് തൃശ്ശൂരില്‍ പുലികളിയിലും നിമിഷ എത്തിയിരുന്നു. പുലിവേഷത്തിലുള്ള നിമിഷയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. വിവാദങ്ങളിലും നിമിഷ ചെന്നു പെട്ടിട്ടുണ്ട്.
ഈയ്യടുത്ത് നടി ഷക്കീലയെ കാണുന്ന നിമിഷയുടെ വീഡിയോ വൈറലായി മാറിയിരുന്നു. ഇതിന് പിന്നാലെ പലരും നിമിഷയെ ജൂനിയര്‍ ഷക്കീല എന്ന് വിളിച്ച് രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ ജൂനിയര്‍ ഷക്കീല വിളികള്‍ക്ക് മറുപടി നല്‍കുകയാണ് നിമിഷ ബിജോ. ഫണ്‍ വിത്ത് സ്റ്റാര്‍സ് എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു ഷക്കീലയുമായുള്ള താരതമ്യത്തോട് നിമിഷ പ്രതികരിച്ചത്.
ഷക്കീലാമ്മയെ ഞാന്‍ അമ്മ എന്നാണ് വിളിക്കുന്നത്. എനിക്ക് ഒത്തിരി ഇഷ്ടമാണ് ഷക്കീലാമ്മയുടെ അടുത്തിരിക്കുമ്പോള്‍ അമ്മമാരുടെ അടുത്തിരിക്കുന്ന ഫീലാണ്. അമ്മയുടെ പേരിന്റെ കൂടെ എന്റെ പേര് കൂട്ടി വിളിക്കുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂവെന്നാണ് നിമിഷ പറയുന്നത്.
ഷക്കീല എന്ന വ്യക്തിയെ സിനിമയില്‍ മാത്രമാണ് പലരും കണ്ടിട്ടുള്ളത്. അവര്‍ക്ക് വേറൊരു ജീവിതമുണ്ട്. സിനിമയല്ല ജീവിതം. വ്യക്തിപരമായി എനിക്ക് ഒരുപാടിഷ്ടമാണ്. എന്റെ അമ്മയുടെ സ്ഥാനത്തു നില്ക്കുന്ന വ്യക്തിയാണ് ഷക്കീലാമ്മ. ജൂനിയര്‍ ഷക്കീല എന്ന് വിളിക്കുന്നതില്‍ എനിക്ക് സന്തോഷം മാത്രമേയുള്ളൂ, അഭിമാനമേയുള്ളൂവെന്നും താരം വ്യക്തമാക്കുന്നു.
തന്റെ മുന്‍കാലത്തെക്കുറിച്ച് നേരത്തെ നിമിഷ തുറന്ന് പറഞ്ഞിരുന്നു. താനൊരു സാധാരണക്കാരിയായ വീട്ടമ്മയായിരുന്നുവെന്നാണ് താരം പറയുന്നത്. ജീവിതത്തില്‍ ഒരുപാട് കഷ്ടതകള്‍ അനുഭവിച്ചിട്ടുണ്ട്. റബ്ബര്‍ ടാപ്പിംഗിനൊക്കെ പോയിട്ടുണ്ട്. അങ്ങനെയുള്ള താന്‍ ഇവിടെ വരെ എത്തിയതിന് പിന്നില്‍ തന്റെ ഭര്‍ത്താവാണെന്നാണ് നിമിഷ പറഞ്ഞിട്ടുള്ളത്.
ഭര്‍ത്താവിനോട് ഒരിക്കല്‍ നിങ്ങള്‍ കാരണം എനിക്ക് ജീവിതത്തില്‍ ഒന്നും ആകാന്‍ പറ്റിയില്ലെന്ന് പറഞ്ഞിട്ടുണ്ട്. ആ വാക്കുകള്‍ ഭര്‍ത്താവ് ഒരു വെല്ലുവിളിയായിട്ടാണ് കണ്ടത്. രണ്ട് വര്‍ഷത്തിനകം നീ സ്റ്റേജില്‍ നിന്നും കയ്യടി വാങ്ങുമെന്ന് ഭര്‍ത്താവ് വാക്ക് കൊടുത്തു. ആ വാക്കുകള്‍ കാലം തെളിയിക്കുകയും ചെയ്തുവെന്നും നേരത്തെ നിമിഷ പറഞ്ഞിരുന്നു.
സ്കൂളിലെ കുട്ടികളെ പഠിപ്പിച്ചാണ് നിമിഷ നൃത്തത്തിലേക്ക് എത്തുന്നത്. പിന്നീട് നൃത്തം പഠിച്ചു. കാരാട്ടെയും പഠിച്ചിട്ടുണ്ട് നിമിഷ. തുടക്കത്തില്‍ ടിക് ടോക്കിലൂടെയാണ് നിമിഷ ശ്രദ്ധ നേടുന്നത്. പിന്നീട് ഇന്‍സ്റ്റഗ്രാമിലേക്ക് എത്തുകയായിരുന്നു. വൈറലായി മാറിയ കച്ച കെട്ടി കുളിക്കുന്നതിന്റെ വീഡിയോ ചെയ്യാന്‍ പറഞ്ഞത് ഭര്‍ത്താവാണെന്നും നിമിഷ പറഞ്ഞിരുന്നു. ആ വീഡിയോ പോസ്റ്റ് ചെയ്തതോടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സ് കൂടി. നെഗറ്റീവ് കമന്റുകള്‍ വരുന്ന വീഡിയോകള്‍ വീണ്ടും പോസ്റ്റ് ചെയ്താണ് നിമിഷ മറുപടി നല്‍കിയത്.