NEWSPravasi

മലയാളിയുവതി റാസൽഖൈമയിൽ 10-ാം നിലയിൽ നിന്ന് വീണുമരിച്ചു

     കൊല്ലം നെടുങ്ങോലം സ്വദേശിനി റാസൽഖൈമയിലെ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു.  റാസൽഖൈമയിലെ ഹോട്ടൽ ജീവനക്കാരിയായ ഗൗരി മധുസൂദനൻ (28) ആണ് മരിച്ചത്. മൂന്നുദിവസം മുമ്പാണ് സംഭവം. നഖീലിലെ താമസിക്കുന്ന കെട്ടിടത്തിൻ്റെ 10-ാം നിലയിൽനിന്ന് വിഴുകയായിരുന്നു.

ഉച്ചയ്ക്കുള്ള ഷിഫ്റ്റിൽ ജോലിക്കുകൊണ്ടുപോകാനായി ഹോട്ടലിന്റെ വാഹനം കെട്ടിടത്തിനുമുന്നിൽ കാത്തുനിൽക്കുമ്പോഴായിരുന്നു സംഭവം. ഗൗരി താമസിച്ചിരുന്നത് സഹപ്രവർത്തകരുടെ കൂടെത്തന്നെയായിരുന്നു.

Signature-ad

സംഭവത്തെകുറിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഗൗരിയുടെ കുടുംബം ഷാർജയിലാണ് താമസിക്കുന്നത്. മധുസൂദനൻ മാധവൻപിള്ള- രോഹിണി പെരേര ദമ്പതികളുടെ  മകളാണ് ഗൗരി. സഹോദരങ്ങൾ: മിഥുൻ, അശ്വതി, സംഗീത, ശാന്തി. സംസ്‌കാരം റാസൽഖൈമയിൽ നടന്നു.

Back to top button
error: