Health

മറക്കരുത്: ദിവസം 9,000 സ്റ്റെപ് നടക്കുന്നതിലൂടെ ഹൃദയാഘാതം അകറ്റാം, സ്ത്രീകൾക്കും ചില മുന്നറിയിപ്പുകൾ

വ്യായാമം ആരോഗ്യത്തിന്  അനിവാര്യമാണെന്ന് ഏവർക്കും അറിയാം. എന്നാൽ എത്രപേർ ശാരീരിക ആരോഗ്യം നിലനിർത്താൻ വ്യായാമം ചെയ്യുന്നുണ്ട്. ആഴ്ചയിൽ 180 മിനിറ്റെങ്കിലും വ്യായാമം ചെയ്യണമെന്നാണ് ലോകാരോഗ്യ സംഘടന നിഷ്കർഷിച്ചിട്ടുള്ളത്. എന്നാൽ 50 ശതമാനം ഇന്ത്യക്കാർ പോലും ഇത് പാലിക്കുന്നില്ല. തൽഫലമായി ചെറിയ പ്രായത്തിൽ തന്നെ ഹൃദ് രോഗം മുതൽ ജീവിതശൈലി രോഗങ്ങളുടെ വരെ പിടിയിലാകും.

വ്യായാമം എങ്ങനെ ഒരു മനുഷ്യനെ ആരോഗ്യവാനാക്കും  എന്നുള്ളതിലുള്ള അജ്ഞതയാണ് പലപ്പോഴും ഹൃദ് രോഗം പോലുള്ള അസുഖങ്ങൾ ബാധിക്കാനുള്ള പ്രധാന കാരണമെന്നാണ് മാസാച്ചുസെറ്റ്  സർവ്വകലാശാലയിലെ പ്രൊഫസർ ഡോ. അമാന്റെ പലൂച്ചും ശിവാങ്കി ബാജ്പെവയും ചേർന്ന് നടത്തിയ പഠനം വ്യക്തമാക്കുന്നത്. ശാരീരിക അധ്വാനത്തിലൂടെ, 60 വയസ്സിന് മുകളിലുള്ളവർക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത 50 ശതമാനം കുറയ്ക്കാമത്രേ. ദിവസം 6000 മുതൽ 9000 വരെ സ്റ്റെപ്പ് ഒരു ദിവസം നടക്കുന്നതിലൂടെ ഹൃദയാരോഗ്യത്തെ ഒരു പരിധിവരെ ചെറുക്കാനാകും. അമേരിക്കയും ഇന്ത്യയും ഉൾപ്പെടെയുള്ള 42 രാജ്യങ്ങളിൽ നിന്നുള്ള 20,000ത്തിൽ അധികം ആളുകളുടെ ഡാറ്റ ഉപയോഗിച്ചായിരുന്നു ഗവേഷണം. ഒരു ദിവസം 2000 സ്റ്റെപ്പ് നടക്കുന്നവരെയും 6000 മുതൽ 9000 നടക്കുന്നവരേയും താരതമ്യം ചെയ്തായിരുന്നു പഠനം. 6000 മുതൽ 9000 വരെ സ്റ്റെപ്പ് ദിവസവും നടക്കുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് സ്ട്രോക്ക്, നാഡീ രോഗങ്ങൾ, ഹൃദ്രോഗം എന്നിവ വരാനുള്ള സാധ്യത 50 ശതമാനമായി കുറയുന്നതായി കണ്ടെത്തി.  റിട്ടയർമെൻ്റിനു ശേഷം ആണ്  ഇന്ത്യക്കാരിൽ അധികം രോഗത്തിന്റെ പിടിയിലാകുന്നത്.

Signature-ad

ജോലിയിൽ നിന്നുള്ള വിരമിക്കൽ സാമൂഹികമായ ഒറ്റപ്പെടലിനും ശാരീരിക മാനസിക ആരോഗ്യം നഷ്ടപ്പെടാനും കാരണമാകുന്നു. അതിനാൽ ഈ സമയത്ത് കൃത്യമായി ഇടപെടലുകൾ നടത്തി അവരെ സജീവമാക്കണമെന്നു ഡോ. അമാന്റെ പലൂച്ചും ശിവാങ്കിയും പറയുന്നു.

കാലത്തിനൊത്ത  മാറ്റങ്ങൾ ഉൾക്കൊള്ളാത്ത ഭൂരിഭാഗം ഇന്ത്യൻ കുടുംബങ്ങളിലും വീട്ടുജോലി സ്ത്രീകളുടെ ചുമലിലാണ്. അതിനാൽ തന്നെ ശരിയായ വിധത്തിലുള്ള വ്യായാമം ചെയ്യാൻ സ്ത്രീകൾക്ക് കഴിയാറില്ല. വീട്ടുജോലി വ്യായാമത്തിന് തുല്യമാണെന്ന തെറ്റിദ്ധാരണയും പലർക്കും ഉണ്ട്. ദിവസം എത്ര സ്റ്റെപ്പ് നടന്നു എന്നു മനസ്സിലാക്കാൻ സാധിക്കുന്ന ഉപകരണങ്ങൾ ഇന്ന് ലഭ്യമാണ്. ഇത് ഉപയോഗിച്ച് മോണിറ്ററിംഗ് നടത്തി ആവശ്യമെങ്കിൽ വ്യായാമം ചെയ്യാൻ സ്ത്രീകളെ ബോധവൽക്കരിക്കണമെന്നും ഇരുവരും ചൂണ്ടിക്കാട്ടുന്നു.

Back to top button
error: