IndiaNEWS

ഉഷ ഉതുപ്പിന്റെ ഭര്‍ത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു

   കൊല്‍ക്കത്ത: ഗായിക ഉഷ ഉതുപ്പിന്റെ ഭര്‍ത്താവ് ജാനി ചാക്കോ ഉതുപ്പ്(78) അന്തരിച്ചു. ഇന്നലെ (തിങ്കൾ) കൊല്‍ക്കത്തയില്‍ വച്ചായിരുന്നു അന്ത്യം. ടിവി കാണുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായപ്പോൾ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണത്തിന് കാരണം.

കോട്ടയം പൈനുംങ്കല്‍ ചിറക്കരോട്ട് കുടുംബാത്തിലെ ബ്രിഗേഡിയര്‍ സി സി ഉതുപ്പിന്റെയും, എലിസബത്തിന്റെയും മകനാണ് ജാനി ചാക്കോ ഉതുപ്പ്. ചരിത്രപ്രസിദ്ധമായ കൊല്‍ക്കത്ത  ട്രിന്‍കാസില്‍ വച്ച് 1969 ലാണ് ഉഷയും ജാനിയും ആദ്യമായി കണ്ടുമുട്ടിയത്. കൊല്‍ക്കത്തയിലെ നിശാക്ലബ്ബുകളില്‍ ഉഷ പാടുന്ന കാലമാണത്. ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് എത്തി. രണ്ട് വര്‍ഷത്തിന് ശേഷം 1971ലാണ് വിവാഹിതരാകുന്നത്. അങ്ങനെയാണ്  ഉഷ അയ്യർ ഉഷ ഉതുപ്പായത്.

Signature-ad

തുടര്‍ന്ന് കൊല്‍ക്കത്തയില്‍ നിന്നും കൊച്ചിയിലേക്ക് ജാനിയ്ക്ക് ട്രാന്‍സ്ഫര്‍ ലഭിച്ചതോടെ ഇവരുടെ താമസം ഇവിടെയായി. മക്കള്‍ ജനിച്ചതും ഇവിടെ വച്ചായിരുന്നു. പിന്നീട് ഇവര്‍ കൊല്‍ക്കത്തയിലേക്ക് പോവുകയായിരുന്നു. സണ്ണി ഉതുപ്പ്, അഞ്ജലി ഉതുപ്പ് എന്നിവരാണ് മക്കള്‍.

സംസ്‌കാരം ഇന്ന് (ചൊവ്വ) നടക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: