പാസഞ്ചര്‍ ട്രെയിന്‍ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചു ആറു മരണം ; നിരവധി കോച്ചുകള്‍ പാളം തെറ്റാന്‍ കാരണമായി ; ബിലാസ്പുര്‍-കാട്നി റൂട്ടിലെ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു

ബിലാസ്പൂര്‍: ഛത്തീസ്ഗഢിലെ ബിലാസ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ഒരു പാസഞ്ചര്‍ ട്രെയിന്‍ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചു ആറു മരണം. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഛത്തീസ്ഗഢിലെ ബിലാസ്പൂരിലെ ലാല്‍ഖദാനില്‍ ചൊവ്വാഴ്ച ഒരു പാസഞ്ചര്‍ ട്രെയിനും (68733) ഒരു ഗുഡ്സ് ട്രെയിനും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു.
ഇത് നിരവധി കോച്ചുകള്‍ പാളം തെറ്റാന്‍ കാരണമായി. ആളപായം സംഭവിച്ചതായി സംശയിക്കുന്നുണ്ടെങ്കിലും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല. റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, സംഭവത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുള്ളതായിട്ടാണ് വിവരം. അപകടത്തെ തുടര്‍ന്ന് ബിലാസ്പുര്‍-കാട്നി റൂട്ടിലെ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു.
ഇവര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കിയിട്ടുണ്ടെന്നും, ആവശ്യമായ എല്ലാ രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നടന്നുകൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും കൂട്ടിയിടിയുടെ കാരണം കണ്ടെത്താനുമായി മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥരും പ്രാദേശിക ഭരണകൂട ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.






