KeralaNEWS

ജാതി സെൻസസ് അനിവാര്യം:ജനതാദൾ എസ്

എറണാകുളം:ഇന്ത്യയിലെ ഓരോ പൗരനും വിദ്യാഭ്യാസം, സമ്പദ്‌വ്യവസ്ഥ, തൊഴിൽ എന്നിവയിൽ തുല്യ അവകാശങ്ങളും തുല്യ അവസരങ്ങളും ഉറപ്പാക്കുന്നതിനുള്ള നയങ്ങൾ രൂപീകരിക്കുന്നതിന് ജാതി അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ സെൻസസ് അനിവാര്യമാണെന്ന് ജനതാദൾ എസ് നേതാക്കൾ പറഞ്ഞു.

ജനതാദൾ എസ് ദേശീയ പ്രസിഡന്റ്‌ മുൻ മന്ത്രി സി.കെ നാണു,സംസ്ഥാന പ്രസിഡന്റ്‌ ഖാദർ മാലിപ്പുറം, ജെ.ഡി.എസ് ദേശീയ ജനറൽ സെക്രട്ടറി ജുനൈദ് കൈപ്പാണി തുടങ്ങിയവർ എറണാകുളത്തു വാർത്താസമ്മേളനത്തിൽ ആണ് ഇക്കാര്യം ആവശ്യപ്പെട്ടത് .

Signature-ad

ജാതി അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ സെൻസസിനൊപ്പം 2021 മുതൽ നടത്തേണ്ട സെൻസസ് ജോലികൾ ഉടൻ ആരംഭിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ജെ. ഡി. എസ് പ്രമേയത്തിലൂടെ അവശ്യപ്പെട്ടെന്നും നേതാക്കൾ പറഞ്ഞു.
ജനതാദൾ എസിന്റെ പ്രഖ്യാപിത നിലപാടുകൾ ശക്തിപ്പടുത്തുവാനും സംഘടനാ സംവിധാനം കാര്യക്ഷമമാക്കാനും പാർട്ടിയുടെ സംസ്ഥാന സമ്മേളനം ഒക്ടോബർ 12,13 തീയതികളിൽ എറണാകുളത്ത് നടത്തും. അതിന് മുന്നോടിയായി ജില്ലാ കമ്മിറ്റികളും നിയോജക മണ്ഡലം കമ്മിറ്റികളും പുന സംഘടിപ്പിക്കും.
പോഷക സംഘടനാ സംവിധാനം പുന ക്രമീകരിക്കുമെന്നും നേതാക്കൾ പറഞ്ഞു.

പാർട്ടിയുടെ
മുന്നണി പ്രവേശന ആവശ്യത്തോട് എൽ. ഡി. എഫ് അനൂകൂല നിലപാട് എടുക്കാത്ത പക്ഷം
വരാനിരിക്കുന്ന ഉപ തിരഞ്ഞെടുപ്പുകളിൽ ജനതാദൾ എസ് സ്വന്തമായി സ്ഥാനാർഥികളെ നിർത്തുമെന്നും നേതാക്കൾ പറഞ്ഞു.

 

Back to top button
error: