Social MediaTRENDING

അമ്മയുടെ നഗ്നചിത്രങ്ങളെക്കുറിച്ച് അവര്‍ക്കറിയാം! കുടുംബത്തിനൊപ്പം പുറത്തുപോകുമ്പോള്‍ മാസ്‌കിടും; മുസ്ലിമായ ആസിയയുടെ ‘നിള നമ്പ്യാര്‍’ ജീവിതം

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ താരമാണ് നിള നമ്പ്യാര്‍. ന്യൂഡ് ഫോട്ടോഷൂട്ട് നടത്തിയും ഗ്ലാമര്‍ മോഡലായിട്ടുമൊക്കെയാണ് നിള സജീവമായിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെയും മറ്റുമൊക്കെ ഇവര്‍ പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്.

താന്‍ ഈ മേഖലയിലേക്ക് കടന്ന് വന്നത് എങ്ങനെയാണെന്ന് പറയുകയാണ് നിളയിപ്പോള്‍. സിനിമ ലക്ഷ്യം വെച്ച് തുടങ്ങിയ യാത്ര ഇവിടെ വന്ന് നില്‍ക്കുകയാണെന്ന് അഭിമുഖത്തിലൂടെയായിരുന്നു നിള പങ്കുവെച്ചത്. ഒപ്പം തന്റെ കുടുംബത്തെ പറ്റിയും താരം പറയുന്നു.

Signature-ad

ആസിയ എന്ന നിള ജനിച്ചത് മുസ്ലിം കമ്യൂണിറ്റിയിലായിരുന്നു. പക്ഷേ ടീഷര്‍ട്ടും ഷോര്‍ട്ട്സും ധരിച്ചുള്ള ഫോട്ടോഷൂട്ട് നടത്തിയതിന്റെ പേരില്‍ എന്നെ കമ്യൂണിറ്റിയില്‍ നിന്നും പുറത്താക്കി. അതിന് ശേഷമാണ് ഈ മേഖലയില്‍ സജീവമാകുന്നത്. വയറ് കാണിച്ച് അഭിനയിച്ചതിന്റെ പേരിലാണ് നടി അന്‍സിബ ഹാസനെ കമ്യൂണിറ്റി പുറത്താക്കുന്നത്.

സിനിമ ലക്ഷ്യം വെച്ചാണ് ഞാന്‍ ഈ രംഗത്തേക്ക് എത്തുന്നത്. നാട്ടിലേക്ക് പോകാന്‍ പറ്റാതെ വന്നു. അങ്ങനെയുള്ള അവസ്ഥയിലാണ് ഈയൊരു ഫീല്‍ഡ് തിരഞ്ഞെടുത്തത്. ആദ്യം ഒരു ഫോട്ടോഗ്രാഫര്‍ വിളിച്ചിട്ട് കുറച്ച് ഗ്ലാമര്‍ ഫോട്ടോസ് എടുത്തോട്ടെ എന്ന് ചോദിച്ചു. ആദ്യം ഞാനതിന് സമ്മതിച്ചില്ല. പിന്നെ നാടന്‍ വേഷത്തിലുള്ള ഫോട്ടോസാണ് ആദ്യം എടുക്കുന്നത്.

എനിക്ക് കുട്ടികളും ഭര്‍ത്താവുമടങ്ങുന്ന ഫാമിലിയൊക്കെ ഉണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ ഹാപ്പിലി ഡിവോഴ്സ്ഡ് എന്ന് കൊടുത്തത് ഒരു തമാശയ്ക്ക് വേണ്ടി ചെയ്തതാണ്. അല്ലാതെ താന്‍ ഡിവോഴ്സ് അല്ല. എല്ലാത്തിനും സപ്പോര്‍ട്ട് ചെയ്ത് കൂടെ നില്‍ക്കുന്നത് ഭര്‍ത്താവാണ്. കുട്ടികളുടെയും വീടിന്റെ കാര്യവും നോക്കുന്നത് ഭര്‍ത്താവാണ്. അവര്‍ക്കൊപ്പം പുറത്ത് പോകുമ്പോള്‍ ഞാന്‍ മാസ്‌ക് ധരിക്കാറുണ്ട്. അതൊരു വിഷമം ഉള്ള കാര്യമാണ്.

പിന്നെ അവര്‍ക്ക് വേണ്ടിയാണ് ഞാനിത് ചെയ്യുന്നതെന്ന് ഓര്‍ക്കുമ്പോള്‍ വിഷമമില്ല. മുന്നോട്ടുള്ള ജീവിതത്തില്‍ ഈ ജോലി ചെയ്യുന്നത് എന്തിനാണെന്ന് പിള്ളേര്‍ ചോദിക്കുമോ എന്നൊരു പേടിയുണ്ട്. പക്ഷേ അവര്‍ക്കിത് ഏറെ കുറേ അറിയാം. മക്കള്‍ക്ക് കുഴപ്പമൊന്നുമില്ല. അവരോട് പറഞ്ഞിട്ടാണ് ഞാനീ ഷൂട്ടിന് ഇറങ്ങിയത്.

സമൂഹം എന്നെ നല്ല രീതിയിലാണോ മോശം രീതിയിലാണോ നോക്കി കാണുന്നത് എന്നൊന്നും എനിക്കറിയില്ല. നല്ല രീതിയില്‍ മെസേജ് അയക്കുന്നവരും ഉണ്ട്. പിന്നെ പുറത്ത് ഷൂട്ടിനൊക്കെ പോകുമ്പോള്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമൊക്കെ എന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കാറുണ്ട്. അന്‍പതും അറുപത് വയസിനുമൊക്കെ മുകളിലോട്ട് ഉള്ളവരൊക്കെ വന്ന് സംസാരിക്കുന്നതൊക്കെ വളരെ മോശമായിട്ട് എനിക്ക് തോന്നിയിട്ടുണ്ട്.

കാരണം അവര്‍ കാണുന്ന കാഴ്ചപ്പാട് അങ്ങനെയാണ്. ചെറുപ്പക്കാര്‍ക്ക് ഞാന്‍ എന്താണെന്ന് അറിയാം. സെലിബ്രിറ്റികളെ കാണുമ്പോള്‍ ഫോട്ടോ എടുക്കാന്‍ വരുന്നത് പോലെ പെണ്‍കുട്ടികളാണ് കൂടുതലും വരാറുള്ളത്. അവരത് പോസ്റ്റ് ചെയ്യാറുമുണ്ട്. എനിക്കത് പോസിറ്റീവായിട്ടാണ് തോന്നുന്നത്. എല്ലാ മേഖലയിലും നെഗറ്റീവും പോസിറ്റീവും ഉണ്ടാവും. അങ്ങനെയുള്ളപ്പോള്‍ ഇയൊരു മേഖലയില്‍ കൂടുതലും നെഗറ്റീവ് ഉണ്ടാവുമെന്ന് വിചാരിച്ചാല്‍ മതിയെന്നും നിള കൂട്ടിച്ചേര്‍ത്തു.

 

Back to top button
error: