![](https://newsthen.com/wp-content/uploads/2023/02/CPM.jpg)
കണ്ണൂര്‍: സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു എരമം സെന്‍ട്രല്‍ ബ്രാഞ്ച് അംഗം സജേഷിനെ സിപിഎം പുറത്താക്കി. ഡിവൈഎഫ്ഐ മേഖല കമ്മിറ്റി അംഗമായിരുന്നു. ഒന്നര മാസം മുന്‍പു നടന്ന സംഭവത്തിലാണു പുറത്താക്കല്‍.
പയ്യന്നൂര്‍ കാനായില്‍ സ്വര്‍ണക്കടത്തു സംഘം വീട് വളഞ്ഞിരുന്നു. ഈ സംഘത്തില്‍ സജേഷിനൊപ്പം സ്വര്‍ണക്കടത്തു നേതാവ് അര്ജുന് ആയങ്കി അടക്കമുള്ളവര്‍ ഉണ്ടായിരുന്നു. പയ്യന്നൂരില്‍ വീടു വളഞ്ഞ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നാട്ടുകാരാണ് പാര്‍ട്ടിയില്‍ വിവരമറിയിച്ചത്. സംഘത്തില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണു സജേഷിനെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചത്.
![Signature-ad](https://newsthen.com/wp-content/uploads/2024/06/signature.jpg)
സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണു സ്വര്‍ണക്കടത്തു സംഘത്തെ തടഞ്ഞത്. ഇതേ തുടര്‍ന്നാണ് പാര്‍ട്ടിക്ക് നടപടിയെടുക്കേണ്ടിവന്നത്. സിപിഎമ്മിലെ പ്രധാന നേതാവിന്റെ ഡ്രൈവറായി പ്രവര്‍ത്തിച്ചയാളാണു സജേഷ്. സിപിഎം പ്രവര്‍ത്തകര്‍ക്കു സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ജില്ലാ കമ്മിറ്റി അംഗം മനു തോമസ് ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം ചൂണ്ടാക്കാട്ടിയാണ് പാര്‍ട്ടി വിട്ടത്.