പേരയിലയിട്ടു തിളപ്പിച്ച വെള്ളം തണുത്ത ശേഷം തലയോട്ടിയില്‍ മസാജ് ചെയ്യുന്നതും മുടി കഴുകുന്നതുമെല്ലാം മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കും. പേരയില അരച്ചു തലയില്‍ പുരട്ടുന്നത് താരനകറ്റാനും നല്ലതാണ്. പേരയില കൊണ്ടുള്ള ഹെയര്‍ പായ്ക്ക് മുടിയുടെ അറ്റം പിളരുന്നതും തടയും. ഈ പായ്ക്കില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ക്കുന്നതും നല്ലതാണ്. പായ്ക്കിട്ട ശേഷം ഇളംചൂടുള്ള വെള്ളം കൊണ്ടു മുടി കഴുകാം.
പേരയിലയുടെ നീര് തലയില്‍ പുരട്ടുന്നത് തലയിലെ പേനിനെ ഒഴിവാക്കും. ശിരോചര്‍മത്തിലെ വരള്‍ച്ചയും ചൊറിച്ചിലും മാറ്റാനും ഇത് നല്ലതാണ്. മുടിയ്ക്കു സ്വാഭാവിക രീതിയില്‍ തിളക്കം നല്‍കാനും മുടിവേരുകള്‍ക്ക് ബലം നല്‍കാനും പേരയിലയുടെ നീര് നല്ലതാണ്. പേരയിലിട്ട വെള്ളം കൊണ്ടു മുടി കഴുകുന്നത് എണ്ണമയമുള്ള മുടിയ്ക്കുള്ള പരിഹാരമാണ് ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ പ്രകൃതിദത്ത മാര്‍ഗമായത് കൊണ്ട് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവില്ലെന്ന് നമുക്ക് ഉറപ്പിക്കാന്‍ സാധിക്കും.
ശിരോചര്‍മ്മത്തിന്റെ സംരക്ഷണത്തില്‍ ഉപേക്ഷ വിചാരിക്കരുത്. താരന് ഒരു സാധാരണ പ്രശ്നമാണ്. എന്നാല്‍ ഇതില്‍ നിന്ന് മുക്തി നേടുകയെന്നത് അത്ര എളുപ്പമല്ല. താരന് കാരണം ചെറുപ്പകാരിലും മുതിര്‍ന്നവരിലും പലവിധത്തലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. താരനെ പ്രതിരോധിക്കാനായി തിളപ്പിച്ച പാലില്‍ കറിവേപ്പില അരച്ചതും ചേര്‍ത്ത് തലയോട്ടിയില്‍ നന്നായി തേച്ച് പിടിപ്പിക്കുക. പതിനഞ്ച് മിനുട്ട് സമയം കഴിഞ്ഞ് കഴുകിക്കളയുക. പതിവായി ഇത് ചെയ്യുന്നത് മികച്ച ഫലം നല്‍കും.