KeralaNEWS

സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ച പൊലീസുകാരന് സ്വദേശത്തേക്ക് സ്ഥലംമാറ്റം

കണ്ണൂര്‍: പയ്യന്നൂര്‍ സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ച പൊലീസുകാരന് സ്വന്തം നാട്ടിലേക്ക് സ്ഥലംമാറ്റം. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ച സ്റ്റേഷനുള്ളില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച എം.വി സാജുവിനാണ് ഇടുക്കിയിലേക്ക് സ്ഥലംമാറ്റം നല്‍കി ഉത്തരവിറക്കിയത്. പൊലീസ് ആസ്ഥാനത്തുനിന്ന് ബുധനാഴ്ചയാണ് ഉടന്‍ സ്ഥലംമാറ്റം നടപ്പിലാക്കണമെന്ന നിര്‍ദേശത്തോടെ ഉത്തരവ് പുറത്തിറങ്ങിയത്.

അച്ചടക്ക നടപടിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം ജൂലൈ ഏഴിനാണ് സാജു ഉള്‍പ്പെടെ അഞ്ചുപൊലീസുകാരെ സ്ഥലംമാറ്റിയത്. മറ്റുള്ളവര്‍ക്ക് സ്വന്തം ജില്ലയിലേക്ക് തിരികെ സ്ഥലം മാറ്റം നല്‍കിയെങ്കിലും സാജുവിനു മാത്രം അനുകൂല തീരുമാനമുണ്ടായില്ല. ഇത് കടുത്ത നിരാശക്ക് കാരണമായി. ഇതാണ് കടുംകൈക്ക് പ്രേരിപ്പിച്ചതെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്.

Signature-ad

ആത്മഹത്യക്ക് ശ്രമിക്കവേ മേശ വീഴുന്ന ശബ്ദം കേട്ട് തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന പൊലീസുകാര്‍ എത്തിയതുകൊണ്ടാണ് ജീവന്‍ രക്ഷിക്കാനായത്. ഇതിനു പിന്നാലെയാണ് സ്വന്തം ജില്ലയിലേക്ക് മാറ്റം നല്‍കാന്‍ തീരുമാനമായത്. ജില്ല പൊലീസ് സൂപ്രണ്ടിന്റെ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദ്ദേശം.

Back to top button
error: