LIFELife Style

അരിഞ്ഞുവച്ച സവാള ഒരാഴ്ചയോളം കേടാകില്ല; സിമ്പിളായി ഒരു കാര്യം ചെയ്താല്‍ മതി

ദിവസം ഒരു സവാളയെങ്കിലും ഉപയോഗിക്കാത്ത വീടുകള്‍ വളരെ ചുരുക്കമായിരിക്കും. വില കുറവ് അല്ലെങ്കില്‍ എന്തെങ്കിലും ഓഫറുകളൊക്കെ വരുമ്പോള്‍ ഒരുപാട് സവാള വാങ്ങിക്കൂട്ടുന്നവരുണ്ട്. എന്നാല്‍, കുറച്ച് നാള്‍ കഴിയുമ്പോഴേക്ക് അത് ചീഞ്ഞ് പോകുന്നതും കാണാറുണ്ട്.

ദീര്‍ഘനാളുകള്‍ സവാള കേടാകാതെ സൂക്ഷിക്കാന്‍ ചില പൊടിക്കൈകള്‍ ഉണ്ട്. ഒരു കാരണവശാലും സവാളയ്ക്കൊപ്പം ഉരുളക്കിഴങ്ങോ അല്ലെങ്കില്‍ വേറെന്തെങ്കിലും പച്ചക്കറിയോ സൂക്ഷിക്കരുത്. അങ്ങനെ വച്ചാല്‍ പെട്ടെന്ന് ചീഞ്ഞുപോകും. സവാളയുടെ തൊലി നനയരുത്. ഈര്‍പ്പം ഒട്ടുമില്ലാത്തയിടത്ത് വേണം സവാള സൂക്ഷിക്കാന്‍.

Signature-ad

ഉപയോഗിച്ച് ബാക്കി വന്ന സവാള കേടാകാതെ ഒരാഴ്ചയോളം സൂക്ഷിക്കാന്‍ ചില വഴികളുണ്ട്. സവാള കനം കുറച്ച് അരിയുക. ശേഷം വായു ഒട്ടും കടക്കാത്ത ഒരു ബോക്‌സില്‍ അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

അല്ലെങ്കില്‍ ചെറു കഷ്ണങ്ങളായി അരിഞ്ഞ സവാള സിപ് ലോക്ക് ബാഗുകളിലാക്കി ഫ്രീസറില്‍ വച്ച് ആവശ്യാനുസരണം ഉപയോഗിക്കുകയും ചെയ്യാം. തീരെ നിവൃത്തിയില്ലെങ്കില്‍ അരിഞ്ഞ സവാള ഫ്രിഡ്ജില്‍ വച്ച് ഉപയോഗിക്കാവൂ. മാത്രമല്ല ഉപയോഗിക്കുന്നതിന് മുമ്പ് ചീത്തയായിട്ടില്ലെന്ന് ഉറപ്പുവരുത്തുകയും വേണം.

കഴിവതും സവാള തൊലി കളഞ്ഞ് ഫ്രഷായി അപ്പോള്‍ തന്നെ ഉപയോഗിക്കുക. കേടായിട്ടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ സവാള വാങ്ങാകൂ.

 

 

Back to top button
error: