CrimeNEWS

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയെ കഴുത്തറത്ത് കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

ചെന്നൈ: നീലഗിരിയിലെ പന്തല്ലൂരില്‍ കുടുംബവഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കഴുത്തറത്ത് കൊല്ലാന്‍ശ്രമിച്ചു. പന്തല്ലൂരിനടുത്ത കൊളപ്പള്ളി സ്‌കൂള്‍ റോഡ് പരിസരത്തെ ശോഭന(29)യെയാണ് കഴുത്തറത്തനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ ശോഭനയുടെ ഭര്‍ത്താവ് ബാലകുമാറി(39)നെ ചേരമ്പാടി പോലീസ് അറസ്റ്റുചെയ്തു.

ഊട്ടി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അതിതീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ് ശോഭന. വീട്ടില്‍നിന്ന് ഇറങ്ങിയോടിയ ബാലകുമാറിനെ പിന്നീട് പോലീസ് പിടികൂടി. ബന്ധുക്കളുടെ പരാതിയില്‍ ചേരമ്പാടി പോലീസ് കേസെടുത്ത് അന്വേഷണംതുടങ്ങി.

Back to top button
error: