കോഴിക്കോട്: വാട്ട്സാപ് ഗ്രൂപ്പില്‍ മുസ്ലിം വിരുദ്ധ പരാമര്‍ശം പോസ്റ്റ് ചെയ്ത ലോക്കല്‍ സെക്രട്ടറിയെ സിപിഎം പുറത്താക്കി. പുതുപ്പാടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.കെ. ഷൈജലിനെയാണു പുറത്താക്കിയത്. ഷൈജലിന്റെ പരാമര്‍ശത്തിനെതിരെ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ രംഗത്തെത്തിയതിനു പിന്നാലെയാണു നടപടി. മുസ്ലിം സംഘടനകളും ഷൈജലിനെതിരെ രംഗത്തെത്തി.
പ്രാദേശിക വാട്ട്സാപ് ഗ്രൂപ്പില്‍ മുസ്ലിം മതവിശ്വാസികളില്‍ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുംവിധം പാര്‍ട്ടി നയത്തിനു വിരുദ്ധമായി പോസ്റ്റ് ഇട്ടതിനാണു ഷൈജലിനെ ലോക്കല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കം ചെയ്യാന്‍ തീരുമാനിച്ചതെന്ന് സിപിഎം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.