KeralaNEWS

മലപ്പുറത്തു നിന്നും ഹജ്ജിന് പോയ ആറോളം തീർത്ഥാടകർ 2 ദിവസത്തിനിടെ മക്കയിൽ മരണപ്പെട്ടു

      മലപ്പുറം ജില്ലയിൽ നിന്നും ഹജ്ജ് തീർത്ഥാടനത്തിന് പോയ ആറോളം പേർ 2 ദിവസത്തിനിടെ മക്കയിൽ മരണപ്പെട്ടു. തിരൂർ സ്വദേശിയായ വീട്ടമ്മ ഹജ്ജിനിടെ മക്കയിൽ തളർന്ന് വീണ് മരിച്ചു. ആലിങ്ങൽ സ്വദേശിനി പരേതനായ എടശ്ശേരി മൂസക്കുട്ടിയുടെ ഭാര്യ  ഫാത്തിമ്മ (66)യാണ് മരണപ്പെട്ടത്. മിനായിൽ നിന്ന് മടങ്ങുന്നതിനിടെ തളർന്ന് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന  കഴിഞ്ഞ മാസമാണ് ഹജ്ജിന് പോയത്.

     കൊണ്ടോട്ടി മുണ്ടപ്പലം സ്വദേശി (കൊണ്ടോട്ടി ഫെഡറൽ ബാങ്കിന്റെ പിൻവശത്ത് താമസം) വെള്ളമാർതൊടിക ഹംസ മരിച്ചു.
ഹജ്ജ് കർമത്തിനിടയിൽ കല്ലെറിയുന്ന ജംറയ്ക്ക് സമീപം കുഴഞ്ഞു വീണാണ് മരണം. ഹൃദയാഘാതമാണ് മരണകാരണമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ഇന്ത്യ ഗവർമെന്റിന്റെ ഹജ്ജ് മിഷന് കീഴിൽ ഭാര്യ സുലൈഖയോടൊപ്പമാണ് ഹംസ ഹജ്ജ് നിർവഹിക്കുവാൻ എത്തിയിരുന്നത്. മൃതദേഹം മക്ക ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Signature-ad

      താനുർ പള്ളിപറമ്പ് റോഡിൽ  പരേതനായ കള്ളിയത്ത് കുഞ്ഞിമുഹമ്മദിന്റെ ഭാര്യ കള്ളിയത്ത് പാത്തുമോൾ ഹജ്ജുമ(68) ഹജ്ജ് കർമ്മത്തിനിടെ ഇന്നലെ രാവിലെ  മക്കയിൽ മരണപ്പെട്ടു.
മയ്യിത്ത് മക്കയിൽ കബറടക്കും.

    നെടുംപറമ്പിൽ താമസക്കാരനും നെടുംപറമ്പ് മസ്‌ജിദിൽ 15 വർഷത്തോളം മുഅദ്ദിനായി സേവനം ചെയ്‌തിരുന്ന ചെനക്കൽ മുഹമ്മദ് (ബാപ്പുട്ടി)  ഹജ്ജ് കർമ്മത്തിനിടെ മക്കയിൽ വെച്ച് മരണപ്പെട്ടു.

     ഭാര്യക്കൊപ്പം ഹജ്ജിന് പോയ തിരൂർ സ്വദേശി ഹജ്ജിനിടെ മക്കയിൽ തളർന്ന് വീണ് മരിച്ചു. വടക്കൻ മുത്തൂർ സ്വദേശി കാവുങ്ങപറമ്പിൽ അലവികുട്ടി ഹാജി (70)യാണ് ഇന്നലെ മരണപ്പെട്ടത്. പെരുന്നാൾ നമസ്കാര ശേഷം മിനായിലേക്ക് പോകുന്നതിനിടെ തളർന്ന് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

    സ്വകാര്യ ഗ്രൂപ്പിൽ  വിശുദ്ധ  ഹജ്ജിനെത്തിയ മലയാളി ബുധനാഴ്ച  മക്കയിൽ മരണപ്പെട്ടു.  പാലക്കാട്, ചെർപ്പുളശേരി സ്വദേശി അബ്ബാസ് പല്ലത്ത് (67) ആണ്  മരിച്ചത്.

നിയമനടപടികൾ പൂർത്തീകരിച്ച് മക്കയിൽ ഖബറടക്കം നടത്താനുള്ള  ശ്രമങ്ങളിലാണ് മക്കയിലെ   ബന്ധുക്കളും സാമൂഹ്യ പ്രവർത്തകരും

     ഹജ്ജ് തീര്‍ഥാടനത്തിനിടെ തിരുവനന്തപുരം സ്വദേശിനി മിനയില്‍ മരണപ്പെട്ടു. കണിയാപുരം കഠിനംകുളം മുണ്ടഞ്ചിറ വിആര്‍ മന്‍സിലില്‍ അബ്ദുല്‍ വഹാബിന്റെ ഭാര്യ റാഹിലാ ബീവി(57)യാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് മിനയില്‍ കഴിയുന്നതിനിടെ ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. രാത്രി ഒന്നോടെയാണ് മരണപ്പെട്ടത്. അറബ് വേള്‍ഡ് ട്രാവല്‍സ് എന്ന സ്വകാര്യ ഗ്രൂപ്പ് വഴിയാണ് ഹജ്ജിനു പോയത്.  മയ്യിത്ത് മക്കയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Back to top button
error: