KeralaNEWS

ഗൗരിയമ്മ പുറത്തുപോകാനുള്ള കാരണം ആരാണെന്ന് എല്ലാവര്‍ക്കും അറിയാം; സുധാകരനെതിരേ എച്ച്. സലാം

ആലപ്പുഴ: സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനെതിരെ ആഞ്ഞടിച്ച് അമ്പലപ്പുഴ എംഎല്‍എ എച്ച് സലാം. കെആര്‍ ഗൗരിയമ്മ പാര്‍ട്ടി വിട്ടുപോകാന്‍ കാരണക്കാരന്‍ ആരാണെന്ന് ആലപ്പുഴയിലെ പൊതുസമൂഹത്തിന് അറിയാമെന്നും അതിന്റെ മൂലകാരണം നോക്കിപ്പോയാല്‍ പലതും പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി അംഗത്വത്തിന് നിരക്കാത്ത രീതിയിലുള്ള സംസാരങ്ങളാണ് സുധാകരന്റ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും അദ്ദേഹത്തിന്റ മോദി പ്രശംസ അത്ഭുതകരമാണെന്നും എച്ച് സലാം മാധ്യമങ്ങളോട് പറഞ്ഞു.

”ആലപ്പുഴയില്‍ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന് വലിയ ആഘാതമുണ്ടായത് കെആര്‍ ഗൗരിയമ്മ പാര്‍ട്ടിവിട്ടുപോയ സമയത്തായിരുന്നു. ആലപ്പഴയിലെ പാര്‍ട്ടിക്കും പൊതുസമൂഹത്തിനും ഗൗരിയമ്മ പോകാനുള്ള മൂലകാരണം ആരാണെന്ന് കൃത്യമായി അറിയാവുന്ന കാര്യമാണ്. പാര്‍ട്ടി അംഗത്വമുള്ള ഒരാള്‍ പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്. ഒരുകാലത്തും പാര്‍ട്ടി അദ്ദേഹത്തെ അവഗണിച്ചിട്ടില്ല. ആലപ്പുഴ ജില്ലയില്‍ നിന്ന ഏഴ് തവണ നിയമസഭയിലേക്ക് മത്സരിച്ചു. വ്യക്തി എന്ന നിലയില്‍ അളന്നുനോക്കിയാല്‍ പാര്‍ട്ടി അദ്ദേഹത്തെ പരിഗണിച്ചപോലെ മറ്റാരെയും പരിഗണിച്ചിട്ടില്ല”- എച്ച് സലാം പറഞ്ഞു.

Signature-ad

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയെ രൂക്ഷമായി വിമര്‍ശിച്ച് സുധാകരന്‍ രംഗത്തെത്തിയിരുന്നു. മോദി ശക്തനായ ഭരണാധികാരിയാണെന്നും ബിജെപി മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉണ്ടായിരുന്നില്ലെന്നും സുധാകരന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സുധാകരന് സീറ്റ് ലഭിച്ചിരുന്നില്ല. പ്രായപരിധി മാനദണ്ഡം പാലിച്ചതിനാല്‍ സംസ്ഥാനസമിതിയില്‍ ഇടം കിട്ടിയതുമില്ല. ഇതിനുശേഷം പാര്‍ട്ടിക്കെതിരെ പലതവണ സുധാകരന്‍ രംഗത്തെത്തിയിരുന്നു.

 

സ്വന്തം നാട്ടില്‍ കരീം ഒന്നരലക്ഷം വോട്ടിന് തോറ്റത് അന്വേഷിക്കണ്ടേ? മുഖ്യമന്ത്രിയുമായി മാനസിക അടുപ്പമില്ലെന്ന് ജി സുധാകരന്‍

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: