CrimeNEWS

യുവാവ് ബാറിനു സമീപം മരിച്ച നിലയില്‍; രണ്ടുപേര്‍ തലയ്ക്കടിക്കുന്ന സിസിടിവി ദൃശ്യം പുറത്ത്

ആലപ്പുഴ: ചെന്നിത്തല തൃപ്പെരുംതുറ ‘കാര്‍ത്തിക’യില്‍ രാജേഷ് (46) മാവേലിക്കരയില്‍ ബാറിനു സമീപം മരിച്ചതു കൊലപാതകമെന്നു സംശയം. രണ്ടുപേര്‍ രാജേഷിന്റെ തലയ്ക്ക് അടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. രാജേഷിന്റെ തലയില്‍ മുറിവേറ്റിട്ടുണ്ട്.

ഇന്നു രാവിലെയാണു രാജേഷിനെ മരിച്ച നിലയില്‍ കണ്ടത്. രാജേഷും മറ്റു മൂന്നുപേരും ഇന്നലെ ബാറിലെത്തി മദ്യപിക്കുന്നതിനിടയില്‍ വാക്കുതര്‍ക്കമുണ്ടായെന്നും പിന്നീടു ബാറിന് എതിര്‍വശത്തെ ബാങ്കിന്റെ വരാന്തയില്‍ വച്ച് അടിപിടിയുണ്ടായെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Back to top button
error: