IndiaNEWS

കോളജ് മെസിലെ ഭക്ഷണത്തില്‍ പാമ്പിന്റെ വാല്‍കഷ്ണം; 11 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പട്‌ന: ബിഹാറില്‍ സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജിലെ മെസില്‍ വിളമ്പിയ അത്താഴത്തില്‍ പാമ്പിന്റെ വാല്‍ക്കഷ്ണം കണ്ടെത്തിയതായി പരാതി. ഭക്ഷണം കഴിച്ച് ഛര്‍ദിയും ഓക്കാനവും അനുഭവപ്പെട്ട 11 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബങ്കയിലെ സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്.

വിദ്യാര്‍ഥികളുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. പാമ്പിന്റെ വാല്‍കഷ്ണമുള്ള ഭക്ഷണത്തിന്റെ ചിത്രങ്ങളും വിദ്യാര്‍ഥികള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

Signature-ad

നിലവില്‍ ഭക്ഷണം വിതരണം ചെയ്യുന്നവരെ മാറ്റാനും പാമ്പിന്റെ വാല്‍ കണ്ടെത്തിയ സംഭവത്തില്‍ പിഴ ഈടാക്കാനും തീരുമാനിച്ചതായി സബ് ഡിവിഷണല്‍ ഓഫീസര്‍ പറഞ്ഞു. സംഭവത്തില്‍ കോളജ് അധികൃതര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. പ്രിന്‍സിപ്പലും അധ്യാപകരും എല്ലാ ദിവസവും വിദ്യാര്‍ഥികളോടൊപ്പം ഭക്ഷണം കഴിക്കുന്നത് ഭരണകൂടം നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Back to top button
error: