IndiaNEWS

മദ്യപിച്ചെത്തിയ സൈനികന്‍ ട്രെയിന്‍ ബെര്‍ത്തില്‍ മൂത്രമൊഴിച്ചു; പ്രധാനമന്ത്രിക്ക് പരാതി നല്‍കി യുവതി

ഭോപ്പാല്‍: ഛത്തീസ്ഗഢില്‍ ട്രെയിന്‍ യാത്രക്കിടെ ബെര്‍ത്തിലിരുന്ന് സൈനികന്‍ മൂത്രമൊഴിച്ചതായി പരാതി. ഹസ്രത്ത് നിസാമുദ്ദീനില്‍ നിന്ന് ദുര്‍ഗിലേക്കുള്ള ഗോണ്ട്വാന എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയാണ് പരാതി നല്‍കിയിരിക്കുന്നത്. താഴെ ബെര്‍ത്തില്‍ കുട്ടിയുമായി യാത്ര ചെയ്യുകയായിരുന്ന തന്റെ ദേഹത്തേക്ക് മുകളിലെ ബെര്‍ത്തിലിരുന്ന സൈനികന്‍ മൂത്രമൊഴിക്കുകയായിരുന്നെന്നാണ് യുവതിയുടെ പരാതി.

സംഭവത്തില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍പിഎഫ്) നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് യാത്രക്കാരി പ്രധാനമന്ത്രിയുടെ ഓഫീസിലും കേന്ദ്രറെയില്‍വെ മന്ത്രിക്കും പരാതി നല്‍കി.താനും കുഞ്ഞും ഉറങ്ങുമ്പോഴാണ് ദേഹത്തേക്ക് മൂത്രമൊഴിച്ചതെന്ന് ഛത്തീസ്ഗഢ് സ്വദേശിനിയായ യുവതി പറയുന്നു. റെയില്‍വേ ഹെല്‍പ്പ് ലൈന്‍ നമ്പരായ 139-ല്‍ പരാതി നല്‍കിയ യുവതി ഭര്‍ത്താവിനെ വിവരം അറിയിച്ചു. ആര്‍പിഎഫ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തു.

Signature-ad

മദ്യപിച്ച് വസ്ത്രത്തില്‍ മൂത്രമൊഴിച്ചിരുന്ന സൈനികനെ കണ്ടിട്ടും ഉദ്യോഗസ്ഥര്‍ നടപടിയൊന്നും എടുത്തില്ലെന്നും യുവതി പറഞ്ഞു. നടപടിയെടുക്കാത്തതിനെതുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ഓണ്‍ലൈനായി പരാതി നല്‍കുകയായിരുന്നു. എന്നാല്‍, യുവതിയുടെ ആരോപണം ആര്‍.പി.എഫ് നിഷേധിച്ചു. പരാതി ലഭിച്ചതിന് പിന്നാലെ കോച്ചിലെത്തിയപ്പോള്‍ യുവതിയെ സീറ്റില്‍ കാണാന്‍ സാധിച്ചില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. സൈനികന്‍ മദ്യലഹരിയില്‍ ഉറങ്ങുകയായിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

 

Back to top button
error: